ഖത്തറിലെ ഫുഡ് ഡെലിവറി കൾച്ചറിൽ കുതിച്ചുചാട്ടം; റമദാനിൽ റെസ്റ്റോറന്റുകൾക്ക് വൻ നേട്ടം

ഖത്തറിലെ കുതിച്ചുയരുന്ന ഫുഡ് ഡെലിവറി സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ, റമദാനിൽ ഡേടൈം ഡെലിവറി വിൽപ്പനയിൽ വൻ ഉയർച്ചയെന്ന് റിപ്പോർട്ട്.

റമദാൻ മാസം സാധരണയായി റെസ്റ്റോറന്റുകളിൽ സാധാരണയായി ബിസിനസ്സ് മാന്ദ്യം സംഭവിക്കാറുണ്ട്. എന്നാൽ പാൻഡെമിക് സമയത്ത് ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ച ഓൺലൈൻ ഫുഡ് ഡെലിവറികളാണ് ഇതിന് പരിഹാരമായത്.

പകൽ സമയത്ത് അടച്ചിടുന്ന ഡൈൻ-ഇൻ സേവനങ്ങൾക്ക് പകരം ഓണ്ലൈൻ ഡെലിവറിയുടെ വ്യാപനം പല റസ്റ്ററന്റുകളെയും രക്ഷിക്കുന്നു. നോമ്പെടുക്കാത്ത ഉപഭോക്താക്കളെയാണ് ഫുഡ് ഡെലിവറി ലക്ഷ്യമിടുന്നത്.

“ഡെലിവറികൾക്കായി ഞങ്ങൾക്ക് മന്ത്രാലയത്തിന്റെ അനുമതിയുണ്ട്, അതിനാലാണ് ഞങ്ങൾ പകൽ സമയത്തും റെസ്റ്റോറന്റ് തുറക്കുന്നത്.  എന്നാൽ ഇഫ്താറിന് മുമ്പ് ഡൈൻ-ഇൻ ഭക്ഷണങ്ങൾക്ക് ഞങ്ങൾ ഉപഭോക്താക്കളെ അനുവദിക്കുന്നില്ല,” ഒരു റസ്റ്ററന്റ് ഉടമ പറഞ്ഞു.

“പാൻഡെമിക്കിന് മുമ്പ് 2019 ൽ റമദാനിൽ ഞങ്ങൾ ഡേടൈം ഡെലിവറികൾ ആരംഭിച്ചു. എന്നാൽ അന്ന് ഭക്ഷണ വിതരണങ്ങൾ അത്ര ജനപ്രിയമായിരുന്നില്ല.  ഞങ്ങൾക്ക് അധികം ഡെലിവറി ഓർഡറുകൾ ലഭിച്ചിരുന്നില്ല.  എന്നാൽ ഇപ്പോൾ, പകൽ സമയങ്ങളിൽ പോലും, ഡെലിവറിക്കായികൂടുതൽ ഓർഡറുകൾ ലഭിക്കുന്നു.  ഈ റമദാനിൽ, ഈ ബ്രാഞ്ചിലേക്ക് മാത്രം ശരാശരി 40-45 ഡെലിവറി ഓർഡറുകൾ ലഭിക്കുന്നുണ്ട്,” പാപ്പാ ജോണിന്റെ ഓൾഡ് എയർപോർട്ട് ബ്രാഞ്ചിലെ റെസ്റ്റോറന്റ് മാനേജർ നാഗേന്ദ്ര റായ് ദി പെനിൻസുലയോട് പറഞ്ഞു.

ഒരു സാധാരണ ദിവസത്തിൽ, ബ്രാഞ്ചിന് കൂടുതൽ ഡെലിവറി ഓർഡറുകൾ ലഭിക്കാറുണ്ടെന്നും, സാധാരണയായി വാരാന്ത്യങ്ങളിൽ 400-ലധികം ഡെലിവറി ഓർഡറുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

എന്നാൽ, കഴിഞ്ഞ വർഷത്തെ റമദാനുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ഡെലിവറി ഓർഡറുകൾ കുറവാണെന്നും ചില റസ്റ്ററന്റുകാർ പറയുന്നു. കോവിഡ് മൂലം കഴിഞ്ഞ വർഷം വൈകുന്നേരങ്ങളിലെ ഡൈൻ-ഇന്നും അനുവദിച്ചിരുന്നില്ല. എന്നാൽ ഈ വർഷം ആ വിലക്ക് ഇല്ലാത്തതിനാൽ ആ സമയങ്ങളിലെ ഡെലിവറി ആവശ്യമായി വരാത്തതാണ് ഇതിന് കാരണം.

Exit mobile version