മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ കാർഷിക കാര്യ വകുപ്പ്, ഹസാദ് ഫുഡ് കമ്പനിയുമായി സഹകരിച്ച് ഇന്ന്, ഡിസംബർ 19 വ്യാഴാഴ്ച്ച മുതൽ “ഫ്‌ളവേഴ്‌സ് എക്‌സിബിഷൻ” ആരംഭിക്കുന്നു. ഉം സലാൽ വിൻ്റർ ഫെസ്റ്റിവലിൻ്റെ ഭാഗമായ ഈ പ്രദർശനം ഡിസംബർ 26 വരെ തുടരും.
പ്രാദേശിക പൂക്കളും ചെടികളും പ്രദർശിപ്പിച്ചുകൊണ്ട് ഖത്തറിൻ്റെ പ്രകൃതി വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നതാണ് പരിപാടി. പ്രാദേശിക കർഷകരെ പിന്തുണയ്ക്കുക, ദേശീയ പുഷ്പ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര കൃഷിയെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനുംഫ്‌ളവർ നേഴ്‌സറി അവയുടെ കൃഷിയും പരിചരണ രീതികളും അറിയാനും കഴിയും.
കാർഷിക കാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറയുന്നതനുസരിച്ച്, പ്രാദേശിക ഫാമുകൾ, ഫ്‌ളവർ നേഴ്‌സറി, അലങ്കാര സസ്യ ബിസിനസുകൾ എന്നിവയ്ക്ക് പ്രദർശനം ഒരു പ്രധാന വിപണന അവസരം നൽകുന്നു. ഉത്പാദനം നടത്തുന്ന കുടുംബങ്ങൾക്ക് സാമൂഹിക വികസന, കുടുംബ മന്ത്രാലയവുമായി സഹകരിച്ച് തങ്ങളുടെ സാധനങ്ങൾ വിപണനം ചെയ്യാനുള്ള അവസരവും ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു.
ഉമ്മുസലാൽ വിൻ്റർ ഫെസ്റ്റിവൽ 2024 നവംബർ 21 മുതൽ 2025 ഫെബ്രുവരി 19 വരെ നടക്കുന്നു. ഫെസ്റ്റിവൽ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുന്നത്: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും. വെള്ളിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ 10 മണി വരെയാണ് സമയം.
അസ്‌വാഖ് നിയന്ത്രിക്കുന്ന 60,000 m² സൗകര്യമുള്ള ഉം സലാൽ സെൻട്രൽ മാർക്കറ്റിലാണ് ഇവൻ്റ് നടക്കുന്നത്. അൽ-വക്ര, അൽ-റുവൈസ്, അൽ-ഖോർ, ദോഹ തുടങ്ങിയ പ്രധാന തുറമുഖങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകും.