പുരുഷ ലോകകപ്പിലെ ആദ്യ വനിത റഫറി ടീം വ്യാഴാഴ്ച ചുമതലയേൽക്കും

സ്റ്റെഫാനി ഫ്രാപ്പാർട്ട്, ന്യൂസ ബാക്ക്, കാരെൻ ഡയസ് എന്നീ വനിതകൾ വ്യാഴാഴ്ച കോസ്റ്റാറിക്ക-ജർമ്മനി ഗ്രൂപ്പ് ഇ മത്സരം നിയന്ത്രിക്കും. ഇതോടെ പുരുഷ ലോകകപ്പ് മത്സരത്തിനുള്ള ആദ്യ വനിതാ റഫറിയിംഗ് ടീമായി ഇവർ മാറുമെന്ന് ഫിഫ അറിയിച്ചു.

മാർച്ചിൽ നടന്ന പുരുഷ ലോകകപ്പ് യോഗ്യതാ മത്സരവും 2020 ലെ ചാമ്പ്യൻസ് ലീഗ് മത്സരവും നിയന്ത്രിച്ചിരുന്ന ആദ്യ വനിത എന്ന നിലയിൽ അനുഭവ സമ്പത്തുള്ള ഫ്രാപ്പാർട്ട് കഴിഞ്ഞയാഴ്ച പോളണ്ട്-മെക്സിക്കോ ഗ്രൂപ്പ് സി പോരാട്ടത്തിന്റെ നാലാമത്തെ ഒഫീഷ്യലുമായിരുന്നു. 38-കാരിയായ ഫ്രഞ്ച് വനിതയ്‌ക്കൊപ്പം ബ്രസീലിയൻ വനിത ന്യൂസയും മെക്‌സിക്കൻ വനിത ഡയസും സഹായികളായി എത്തും.

റുവാണ്ടയുടെ സലിമ മുകൻസംഗ, ജപ്പാന്റെ യമഷിത യോഷിമി എന്നീ വനിതകളും ഖത്തറിൽ നടക്കുന്ന ടൂർണമെന്റിൽ റഫറിമാറായി വരും ദിവസങ്ങളിൽ എത്തും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version