ഖത്തർ ലോകകപ്പ്: ടിക്കറ്റ് വിൽപ്പനയുടെ അടുത്ത ഘട്ടം ഏപ്രിൽ 5 ന്

ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ടിക്കറ്റുകളുടെ ആദ്യ വിൽപ്പന ഘട്ടം പൂർത്തിയായി. ഇതിനോടകം 800,000-ത്തിലധികം ടിക്കറ്റുകളാണ് ലോകമെമ്പാടുമുള്ള ആരാധകർ സ്വന്തമാക്കിയത്.

ആദ്യ വിൽപ്പന ഘട്ടത്തിൽ വിജയിക്കാത്ത ആരാധകർക്ക് അടുത്ത റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വില്പനക്കായി അപേക്ഷിക്കാൻ മറ്റൊരു അവസരം കൂടി ലഭിക്കും. അത് ഏപ്രിൽ 5 ചൊവ്വാഴ്ച  ദോഹ സമയം 12:00 മണിക്ക് FIFA.com/tickets-ൽ ആരംഭിക്കും. 

പ്രാരംഭ റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വിൽപ്പന കാലയളവിന് ശേഷം, ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന ചെറിയ ഘട്ടം ഇന്നലെയാണ് അവസാനിച്ചത്.

ഖത്തർ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജർമ്മനി, ഇന്ത്യ, ബ്രസീൽ, അർജന്റീന, സൗദി അറേബ്യ എന്നീ 10 രാജ്യങ്ങളാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിലെത്തിയവർ.

വ്യക്തിഗത മത്സര ടിക്കറ്റുകൾ – പ്രത്യേകിച്ച് ഓപ്പണിംഗ്, ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ – ഓഫറിലെ ഏറ്റവും ജനപ്രിയ ഉൽപ്പന്നങ്ങളായിരുന്നു. എന്നാൽ ടീം-നിർദ്ദിഷ്ട ടിക്കറ്റ് സീരീസും സ്റ്റേഡിയം ഫോർ ടിക്കറ്റ് സീരീസും ജനപ്രീതിയിൽ തൊട്ടു പിന്നാലെയെത്തി. 

ആകെ, ഇത് വരെ 804,186 സീറ്റുകൾക്കായി ആരാധകർ ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്.

ടൂർണമെന്റിന്റെ ഭൂരിഭാഗം സ്ലോട്ടുകളും ഇപ്പോൾ നിറഞ്ഞുകഴിഞ്ഞതിനാൽ, 2022-ലെ ഫിഫ ലോകകപ്പിനായുള്ള വെള്ളിയാഴ്ചത്തെ ഫൈനൽ ഡ്രോ, മത്സരിക്കുന്ന ടീമുകളെ ഗ്രൂപ്പുകളായി വിഭജിക്കും.  

ആയതിനാൽ, അടുത്ത വിൽപ്പന ഘട്ടത്തിൽ ടിക്കറ്റിനായി അപേക്ഷിക്കുന്നതിന് മുമ്പ് ആരാധകർക്ക് അവരുടെ ടീം എവിടെ, എപ്പോൾ കളിക്കുന്നുവെന്ന് അറിയാൻ കഴിയും.

Exit mobile version