ഖത്തർ ലോകകപ്പ് ഫിഫയുടെ വരുമാനം 700 മില്യൺ ഡോളർ കൂടുതൽ; വിമർശകർ മണ്ടന്മാർ

ദോഹ: നിരന്തരമായ വിമർശനങ്ങൾക്കിടയിലും നാല് വർഷം മുമ്പ് റഷ്യ ലോകകപ്പിൽ നേടിയതിനേക്കാൾ 700 മില്യൺ ഡോളർ കൂടുതൽ വരുമാനം ഖത്തർ ലോകകപ്പിൽ ഫിഫ നേടുമെന്ന് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ശനിയാഴ്ച പറഞ്ഞു.

2018-ൽ റഷ്യയിൽ നടന്ന ടൂർണമെന്റുമായി താരതമ്യപ്പെടുത്തുമ്പോൾ മീഡിയ അവകാശങ്ങൾ ഏകദേശം 200 മില്യൺ ഡോളർ വർദ്ധിച്ചു, സ്പോൺസർഷിപ്പ് $ 200 മില്യൺ അധികമായിരുന്നു, ടിക്കറ്റുകളും ഹോസ്പിറ്റാലിറ്റിയും $ 200 മുതൽ $ 300 മില്യൺ വരെ കൂടുതലായതായി ഇൻഫാന്റിനോ പറഞ്ഞു.

“മൊത്തത്തിൽ ഈ ലോകകപ്പ് ഫിഫയ്ക്ക് കഴിഞ്ഞ ലോകകപ്പിനേക്കാൾ ഏകദേശം 600-700 മില്യൺ ഡോളർ അധികമായി നൽകും,” അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാല് വർഷത്തെ ഫിഫയുടെ ആഗോള വരുമാനം ഞായറാഴ്ച ദേശീയ അസോസിയേഷനുകൾക്ക് വെളിപ്പെടുത്തുമെന്നും ഇൻഫാന്റിനോ അറിയിച്ചു.

എന്നാൽ ഖത്തർ ടൂർണമെന്റ് — അവകാശ പ്രശ്‌നങ്ങളിലും രാജ്യത്തെ കാലാവസ്ഥയിലും വരെ വിമർശനങ്ങൾ നേരിടുന്നു – എന്നാൽ ഇതെല്ലാം പൊളിഞ്ഞു കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഫിഫയിൽ നിന്ന് സ്പോൺസർമാർ ചാടുമെന്ന് എന്നോട് പറഞ്ഞു, ആളുകൾ അവരുടെ ടിവി ഓഫ് ചെയ്യും, അഴിമതി കാരണം അവർ ലോകകപ്പ് കാണില്ല, ശൈത്യകാലമായതിനാൽ ആരും ഖത്തറിലേക്ക് വരില്ല.”

ഖത്തർ ലോകകപ്പിനെ ഒരു “വാണിജ്യ വിജയം” എന്നു വിശേഷിപ്പിച്ച ഇൻഫാന്റിനോ തുടർന്നു: “ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഇത്രയധികം പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, അവർ ഫിഫയിൽ വിശ്വസിക്കുകയും ഖത്തറിനെ വിശ്വസിക്കുകയും ചെയ്യുന്നതിനാലാണ് നിക്ഷേപിക്കുന്നത്.

“ഈ ലോകകപ്പിനെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല, ഇത് ആരും കാണില്ല, എന്ന് പറയുന്നവർ ഒന്നുകിൽ ആ ആളുകൾ മണ്ടന്മാരാണ്, അല്ലെങ്കിൽ അവർക്കെന്തോ പ്രശ്നമുണ്ട്. ചില രാജ്യങ്ങളിലെ ചില വോട്ടെടുപ്പുകൾ പോലും പ്രശ്നം ആണ്,” ഇന്ഫാന്റിനോ രൂക്ഷമായി പരിഹസിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version