ഖത്തർ ലോകകപ്പിൽ മദ്യം വേണമെന്ന് ഫിഫ ഖത്തറിനോട്

2022 ലോകകപ്പിൽ സ്റ്റേഡിയങ്ങളിൽ മദ്യവിൽപ്പന അനുവദിക്കണമെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ഫിഫ ഖത്തറിനുമേൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്.

കായിക മത്സരങ്ങളിൽ രാജ്യത്ത് നിലവിലുള്ള മദ്യ നിരോധനത്തിൽ ഇളവ് വരുത്തണമോ എന്നത് സംബന്ധിച്ച് ഖത്തർ ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് മീഡിയ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഖത്തരി ഉദ്യോഗസ്ഥർ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നും ടൂർണമെന്റ് അടുക്കുമ്പോൾ ആരാധകരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളാനുള്ള സന്നദ്ധത സംഘാടകർ പ്രകടിപ്പിച്ചതുമായാണ് വിവരം.

ഒരു മുസ്ലീം രാജ്യത്ത് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ തീരുമാനത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ നേരത്തെ മുതൽ ഉന്നയിക്കപ്പെട്ടതാണ് മദ്യത്തിന്റെ ലഭ്യത എന്നത്.

നിലവിൽ, ഹൈ-എൻഡ് ഹോട്ടലുകളിലോ റിസോർട്ടുകളിലോ അല്ലാതെ ഖത്തറിൽ മിക്കവാറും എല്ലായിടത്തും മദ്യവിൽപ്പന നിരോധിതമാണ്. ഇവ കൂടാതെ തൊഴിലുടമയുടെ അനുമതിയോടെ, ദോഹയിൽ ഖത്തർ എയർവേയ്‌സ് നടത്തുന്ന ഡിപ്പോയിൽ നിന്ന് വിദേശികൾക്ക് മദ്യം, ബിയർ, വൈൻ എന്നിവ ലഭ്യമാക്കുന്നുണ്ട്.

Exit mobile version