ഫിഫ അറബ് കപ്പ് ആക്സസിബിലിറ്റി ടിക്കറ്റുകൾ വിൽപ്പന തുടങ്ങി

നവംബർ 30 മുതൽ ഡിസംബർ 18 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന അറബ് കപ്പ് 2021-ന് ഭിന്നശേഷിയുള്ളവർക്കും മറ്റു ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുമായി ടിക്കറ്റുകൾ പുറത്തിറക്കുന്നതായി ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ (ഫിഫ) അറിയിച്ചു. ഇവർക് ഔദ്യോഗിക ബുക്കിംഗ് പോർട്ടലിലൂടെ തന്നെ ടിക്കറ്റുൾക്ക് ബുക്ക് ചെയ്യാം.

ഈ വിഭാഗങ്ങൾക്കായി തയ്യാറാക്കിയിരുന്ന ആക്സസിബിലിറ്റി ടിക്കറ്റുകൾ താഴെ പറയും വിധം തരം തിരിച്ചിരിക്കുന്നു:

1. വീൽചെയർ ഉപയോക്താവ്: വീൽചെയറുകളും മൊബിലിറ്റി സ്കൂട്ടറുകളും ഉപയോഗിക്കുന്നവർക്ക് വേണ്ടി. ഇത്തരം ഉപയോക്താക്കൾ അവരുടെ സ്വന്തം മാനുവൽ അല്ലെങ്കിൽ ഇലക്ട്രിക് വീൽചെയറുകൾ കൊണ്ടുവരണം, കാരണം അവ സ്റ്റേഡിയത്തിൽ നൽകില്ല.

2. ഈസി ആക്‌സസ് സ്റ്റാൻഡേർഡ്: പരിമിതമായ ചലനശേഷിയുള്ള ആളുകൾ ആണെങ്കിലും വീൽചെയർ-ഉപയോക്തൃ സ്ഥലം ആവശ്യമില്ലാത്തവർ. ഇവർക്ക് ആക്‌സസ് ചെയ്യാവുന്ന സൗകര്യങ്ങൾക്ക് സമീപമുള്ള (ഉദാ. ആക്‌സസ് ചെയ്യാവുന്ന ടോയ്‌ലറ്റുകൾ), കുറഞ്ഞ സ്റ്റെപ്പ് ആക്‌സസ് ഉള്ള ഇരിപ്പിടം തുടങ്ങിയവ ലഭ്യമാകും.

3. ഈസി ആക്‌സസ് അമിനിറ്റി: വീൽചെയറുകൾ ഉപയോഗിക്കാത്ത, എന്നാൽ കാൽമുട്ടുകൾ വളയ്ക്കാൻ കഴിയാത്ത അല്ലെങ്കിൽ വാക്കിംഗ് എയ്ഡ് അല്ലെങ്കിൽ ക്രച്ചസ് ഉപയോഗിച്ച് സീറ്റിലേക്ക് പ്രവേശിക്കാൻ കൂടുതൽ ഇടം ആവശ്യമുള്ള ആളുകൾക്ക്. ഇവർക്ക് സൗകര്യമുള്ള അധിക സ്‌പേസ് ഉള്ള സീറ്റുകൾ നൽകുന്നു. ഈ സീറ്റുകൾക്ക് കുറഞ്ഞ സ്റ്റെപ്പ് ആക്സസുകളിൽ ലഭ്യമാക്കും.

4. ഈസി ആക്സസ് എക്സ്ട്രാ വിഡ്ത്: 40kg/m2 ന് തുല്യമോ അതിൽ കൂടുതലോ BMI ഉള്ള ആളുകൾക്ക്. 

ഈസി ആക്‌സസ് എക്‌സ്‌ട്രാ വിഡ്ത്ത് ടിക്കറ്റുകൾ ഒഴികെ, ആക്സസിബിലിറ്റി ടിക്കറ്റുകൾക്കായുള്ള അപേക്ഷകർക്ക് ഒരു കോംപ്ലിമെന്ററി കമ്പാനിയൻ ടിക്കറ്റ് ലഭിക്കും. ആക്‌സസിബിലിറ്റി ടിക്കറ്റ് ഉപഭോക്താവിന് കഴിയുന്നത്ര അടുത്ത് ഈ സഹായിക്ക് ഇരിക്കാൻ സാധിക്കും. എന്നിരുന്നാലും, സീറ്റിന്റെ കൃത്യമായ സ്ഥാനം ഫിഫ ഉറപ്പുനല്കുന്നില്ല.

 ടിക്കറ്റ് അപേക്ഷാ പ്രക്രിയയുടെ ഭാഗമായി, ആക്സസിബിലിറ്റി ടിക്കറ്റിന് അപേക്ഷിക്കുന്ന ഉപഭോക്താക്കൾ അവരുടെ താമസിക്കുന്ന രാജ്യത്ത് പൊതുവായി അംഗീകരിക്കപ്പെട്ട യോഗ്യതാ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ടിക്കറ്റ് ശേഖരണത്തിലും (ബാധകമെങ്കിൽ) അത്തരം യോഗ്യതാ തെളിവ് ഹാജരാക്കണം. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിൽ, ആക്സസിബിലിറ്റി പാർക്കിംഗിനുള്ള പെർമിറ്റുകൾ സാധുവായ തെളിവായി സ്വീകരിക്കില്ല.

സ്റ്റേഡിയങ്ങളുടെ കോൺഫിഗറേഷൻ കാരണം ആക്സസിബിലിറ്റി ടിക്കറ്റുകളുടെ എണ്ണം പരിമിതമാണ്, അതിനാൽ, മറ്റ് ആരാധകരോട് മാന്യമായി പെരുമാറുക, ശരിക്കും ആവശ്യമാണെങ്കിൽ മാത്രം ആക്സസിബിലിറ്റി ടിക്കറ്റുകൾക്ക് അപേക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളുണ്ട്.

ടൂർണമെന്റിന്റെ അവസാനം വരെ നടക്കുന്ന ഈ അവസാന ഘട്ട ടിക്കറ്റ് വിൽപ്പനയിൽ, ആക്സസിബിലിറ്റി ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ അനുവദിക്കുകയാണ് ചെയ്യുക. നിലവിൽ, എല്ലാ 32 മത്സരങ്ങളുടെയും ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ പകുതി മുതൽ, ദോഹ എക്‌സിബിഷൻ സെന്ററിൽ (അൽ ഖസാർ മെട്രോ സ്റ്റേഷന് സമീപം) സ്ഥിതി ചെയ്യുന്ന ഫിഫ വെന്യു ടിക്കറ്റിംഗ് സെന്ററിലെ കൗണ്ടർ വഴിയും ടിക്കറ്റുകൾ വാങ്ങാം. 

Exit mobile version