ലോകകപ്പ്: വാഹനമോടിച്ചു വരുന്നവരുടെ പാർക്കിംഗ്; ബുക്കിംഗ് ഒക്ടോബർ 15 മുതൽ

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി കരമാർഗം സൗദി അറേബ്യയിൽ നിന്ന് വാഹനമോടിച്ചെത്തുന്ന ആരാധകർ തങ്ങളുടെ വാഹനങ്ങൾ ഖത്തർ-സൗദി അതിർത്തിയായ അബു സമ്രയിൽ പാർക്ക് ചെയ്യേണ്ടി വരും. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നേരത്തെ അറിയിച്ചതാണ് ഇക്കാര്യം.

ടൂർണമെന്റ് സംഘാടകർ അബു സമ്രയിൽ പാർക്ക് ആന്റ് റൈഡ് സൗകര്യം ഒരുക്കും, അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വാഹനങ്ങൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്ന് ആരാധകർ ശ്രദ്ധിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

അതിർത്തിയിൽ പാർക്കിങ്ങിന് മുൻകൂർ ബുക്കിംഗ് സംവിധാനം ഒക്ടോബർ 15 മുതൽ ലഭ്യമാകും.

Exit mobile version