ദോഹ: ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടം 2022 മാർച്ച് 23 ബുധനാഴ്ച ദോഹ സമയം ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും. 2022 മാർച്ച് 29 ദോഹ സമയം ഉച്ചയ്ക്ക് 12 വരെയാണ് ടിക്കറ്റ് വിൽപ്പന.
ഇക്കാലയളവിൽ ലോകകപ്പ് ടിക്കറ്റുകൾക്കായി ആരാധകർക്ക് വീണ്ടും അപേക്ഷിക്കാം. “ഫസ്റ്റ് കം ഫസ്റ്റ് സെർവ്ഡ്” സെയിൽസ്ന്റെ ഫേസ് (1) കൂടിയാണ് ഈ ഘട്ടം.
ഈ വിൽപ്പന കാലയളവിൽ, ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന അടിസ്ഥാനത്തിൽ ടിക്കറ്റുകൾ അനുവദിക്കും. കൂടാതെ ടിക്കറ്റ് വാങ്ങലുകൾ ലഭ്യതയ്ക്ക് വിധേയമായി ഒരു തത്സമയ ഇടപാടായി പ്രോസസ്സ് ചെയ്യും. വിജയകരമായി വാങ്ങിയ എല്ലാ ടിക്കറ്റുകളും ടിക്കറ്റ് അപേക്ഷകർക്ക് ഉടനടി കൺഫേം ചെയ്ത് നൽകും.
ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരാൻ സാധ്യതയുള്ളതിനാൽ, വിൽപ്പന കാലയളവ് (മാര്ച്ച് 23 ദോഹ സമയം ഉച്ചയ്ക്ക് 1 മണി) ആരംഭിച്ചയുടൻ അപേക്ഷ സമർപ്പിക്കാനാണ് ഫുട്ബോൾ ആരാധകർക്ക് ഫിഫയുടെ നിർദ്ദേശം.
2022 ഫെബ്രുവരി 8-ന് അവസാനിച്ച ആദ്യ റാൻഡം സെലക്ഷൻ ഡ്രോ വിൽപ്പന കാലയളവിൽ അനുവദിച്ച ടിക്കറ്റുകൾക്കുള്ള പേയ്‌മെന്റുകൾക്ക് ഇന്ന് അവസാന ദിനമായിരുന്നു. പെയ്‌മെന്റുകൾ ഇനി സ്വീകരിക്കില്ല.