ഖത്തറിലെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ ഫോർമുല 1 ഗ്രാൻഡ് പിക്സിനു ഇന്ന് തുടക്കമായി. പുതുതായി പുനർനിർമ്മിച്ച ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലേക്ക്, റേസ് കാണികൾക്ക് തടസ്സങ്ങളില്ലാത്ത യാത്രയ്ക്കായി, മൊവാസലാത്ത് പ്രത്യേക സൗജന്യ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്.
ലുസൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ഒബസ് സർവീസ് റേസ്ട്രാക്കിലേക്കും തിരിച്ചും ഈ ബസ് സർവീസ് നടത്തും.
ഒക്ടോബർ 6-7 വെള്ളി, ശനി ദിവസങ്ങളിൽ, ബസ് ഷട്ടിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് പുലർച്ചെ 1:30 വരെ പ്രവർത്തിക്കും. മെട്രോയിലേക്കുള്ള അവസാന ബസ് 1:30 ന് ട്രാക്കിൽ നിന്ന് പുറപ്പെടും.
അതേസമയം, ഒക്‌ടോബർ 8 ഞായറാഴ്ച നടക്കുന്ന മത്സരത്തിനായി ബസ് ഷട്ടിൽ സർവീസ് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുകയും പുലർച്ചെ 2:30 വരെ പ്രവർത്തിക്കുകയും ചെയ്യും. മെട്രോയിലേക്കുള്ള അവസാന ബസ് പുലർച്ചെ 2:30 ന് ട്രാക്കിൽ നിന്ന് പുറപ്പെടും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv