ദോഹ എക്‌സ്‌പോ 2023: വളണ്ടിയർ അപേക്ഷ; വിശദ വിവരങ്ങൾ

2023 ദോഹ ഹോട്ടികൾച്ചർ എക്‌സ്‌പോയിലേക്കുള്ള വളണ്ടിയർ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കും. 30 ലക്ഷത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്ന ദോഹ എക്‌സ്‌പോയിലേക്ക് 2200 വളണ്ടിയർമാരെയാണ് തെരഞ്ഞെടുക്കുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം?

ഒക്ടോബർ മുതൽ 2024 മാർച്ച് വരെ 6 മാസം നീണ്ടു നിൽക്കുന്ന എക്‌സ്‌പോയിൽ ഉടനീളം പങ്കെടുക്കാനും, ജനത്തെ മാനേജ് ചെയ്യാൻ കഴിവുള്ളതും, സുസ്ഥിര പാരിസ്ഥിതിക വികസനത്തിൽ താൽപ്പര്യമുള്ളയാളും ആണ് നിങ്ങൾ എങ്കിൽ, താഴെ പറയുന്ന നിബന്ധനകൾ പാലിക്കപ്പെട്ടാൽ എക്‌സ്‌പോയിൽ പങ്കെടുക്കാം.

– സെപ്റ്റംബർ മാസത്തേക്ക് 18 വയസെങ്കിലും ഉള്ളയാൾ ആയിരിക്കണം.

– 6 മാസകാലയാളവിൽ ഒരു മാസം 7-8 ദിവസമെങ്കിലും വളണ്ടിയർ ചെയ്യാൻ ലഭ്യമായിരിക്കണം.

– മറ്റുള്ളവരെ സഹായിക്കാൻ മനസുള്ളയാളും ഊർജസ്വലനും ആയിരിക്കണം.

– നിങ്ങൾ ഖത്തറിൽ ജീവിക്കുന്ന ആളായിരിക്കണം.

വണ്ടിയറിംഗിന് പ്രതിഫലം ഉണ്ടോ? നേട്ടങ്ങൾ എന്തൊക്കെ?

വണ്ടിയറിംഗ് സേവനമാണ്. പണമായുള്ള പ്രതിഫലം ഇല്ല. എന്നാൽ മറ്റു പല റിവാർഡുകൾ താഴെ പറയുന്നു:

● ഷിഫ്റ്റ് വേളകളിൽ സൗജന്യ ഭക്ഷണവും പാനീയങ്ങളും.

● എക്സ്ക്ലൂസീവ് വളണ്ടിയർ യൂണിഫോം.

● വളണ്ടിയറിംഗിന് ആവശ്യമായ പൂർണമായ ട്രയിനിംഗ്

● എക്‌സ്‌പോ ഓർമകൾ സമ്മാനിക്കുന്ന വിവിധ സമ്മാനങ്ങൾ അടങ്ങുന്ന memorabilia
● ഔദ്യോഗിക സർട്ടിഫിക്കറ്റ്

● പ്രത്യേകമായി തയ്യാറാക്കിയ ഫൈനൽ ഗിഫ്റ്റ്

● താങ്ക്സ് ഇവന്റിൽ ആദരവ്

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ: https://www.dohaexpo2023.gov.qa/en/take-part/volunteer-programme/#pageContent

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version