കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വീസ: വ്യക്തത വരുത്തി മന്ത്രാലയം; വിശദവിവരങ്ങൾ

ദോഹ: കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വീസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെയും ഹ്യുമാനിറ്റേറിയൻ സർവീസസ് ഓഫീസിലെയും കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഇന്ന് നടത്തിയ സൂം മീറ്റിംഗിലായിരുന്നു, സർവീസ് ഓഫീസ് വിഭാഗം തലവൻ ലഫ്റ്റനന്റ് കേണൽ ഡോ സാദ് ഉവൈദ അൽ അഹ്ബാബി ഡിപ്പാർട്ട്‌മെന്റ് നൽകുന്ന വ്യത്യസ്ത സേവനങ്ങളെക്കുറിച്ചും വിസിറ്റ് വിസ ചട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചത്. 

ജീവിതപങ്കാളി, കുട്ടികൾ അല്ലെങ്കിൽ സഹോദരൻ, സഹോദരി അല്ലെങ്കിൽ മാതാപിതാക്കൾ തുടങ്ങിയ ബന്ധുക്കൾക്ക് ഫാമിലി വിസിറ്റ് വിസയ്ക്കായി Metrash2 വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ഭാര്യയ്ക്കും കുട്ടികൾക്കും സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിന്, ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാൽ ആണ്. മറ്റ് ബന്ധുക്കൾക്കുള്ള വിസയ്ക്ക് കുറഞ്ഞത് 10,000 റിയാലെങ്കിലും ശമ്പളം വേണം.

ഈ വിഭാഗങ്ങൾക്കുള്ള വിസിറ്റ് വീസയുടെ പൂർണ്ണമായ നിബന്ധനകൾ താഴെ പറയുന്നു.

>ഇണയ്ക്കും കുട്ടികൾക്കുമുള്ള പേഴ്‌സണൽ വിസിറ്റ് വിസകൾ:

 1- മെട്രാഷിലൂടെ അപേക്ഷിക്കണം

 2- ആവശ്യമായ രേഖകൾ:

 – വിസിറ്റ് വിസ അപേക്ഷാ ഫോം

 – തൊഴിലുടമയിൽ നിന്ന് എൻ.ഒ.സി സർട്ടിഫിക്കറ്റ്

 – കമ്പനി കാർഡിന്റെ ഫോട്ടോകോപ്പി

 – സന്ദർശകന്റെ പാസ്‌പോർട്ടിന്റെ പകർപ്പ്

 – അപേക്ഷകരുടെ ഐഡി കാർഡിന്റെ പകർപ്പ്

 – ആരോഗ്യ ഇൻഷുറൻസ്

 – ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ

 – ബന്ധത്തിന്റെ തെളിവ് (ഭാര്യ – നോട്ടറൈസ്ഡ് വിവാഹ സർട്ടിഫിക്കറ്റ് / കുട്ടികൾ – ജനന സർട്ടിഫിക്കറ്റ്) – തൊഴിൽ കരാർ (തൊഴിൽ വകുപ്പ് നോട്ടറൈസ് ചെയ്തത്)

 – കുറഞ്ഞ ശമ്പളം QR5,000

>മറ്റ് ബന്ധുക്കൾക്കുള്ള പേഴ്‌സണൽ വിസിറ്റ് വീസകൾ (സഹോദരൻ, സഹോദരി, അമ്മ-അച്ഛൻ, ഇണയുടെ ബന്ധുക്കൾ – മുതലായവ):

 1- Metrash2 വഴി അപേക്ഷിക്കുക

 2- ആവശ്യമായ രേഖകൾ:

 – വിസിറ്റ് വിസ അപേക്ഷാ ഫോം 

 – തൊഴിലുടമയിൽ നിന്ന് എൻ.ഒ.സി സർട്ടിഫിക്കറ്റ്

 – കമ്പനി കാർഡിന്റെ ഫോട്ടോകോപ്പി

 – സന്ദർശകന്റെ പാസ്‌പോർട്ടിന്റെ പകർപ്പ്

 – അപേക്ഷകന്റെ ഐഡി കാർഡിന്റെ പകർപ്പ്

 – ഭാര്യയുടെ റസിഡൻസി കാർഡിന്റെ പകർപ്പ് (ഭാര്യ റെസിഡൻസി പെർമിറ്റ് ഉള്ളയാൾ ആണെങ്കിൽ)

 – ബന്ധത്തിന്റെ തെളിവ്

 – കുറഞ്ഞ ശമ്പളം QR10,000

Exit mobile version