ഖത്തറിലെ ഫ്ലാഗ് പ്ലാസയിൽ ‘ഇഖ് വ’ ഖത്തർ ഫുട്‍ബാൾ ടീമിന് സല്യൂട്ട് നൽകി.

ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫെയർ അസ്സോസിയേഷൻ (EKWA -QATAR ) വെള്ളിയാഴ്ച്ച 3 മണിക്ക് ഖത്തറിലെ കോർണിഷ് ഫ്ലാഗ് പ്ലാസയിൽ ഖത്തർ ഫുട്ബോൾ ടീമിന് സല്യൂട്ട് അർപ്പിച്ചു. ഇക് വ മുൻപ്രസിഡന്റ് അൽത്താഫിന്റെ സ്വാഗതത്തോട് കൂടി പരിപാടികൾക്ക് തുടക്കമായി ഖത്തർ സ്റ്റേഡിയം സെക്യൂരിറ്റീസ് ഒഫീഷ്യൽസ് ന്റെ ബോധവൽക്കരണത്തോടെ 2 മണിക്ക് ആരംഭിച്ച വിവിധ പരിപാടികളിൽ കെട്ടുങ്ങൽ ഗ്രാമത്തിൽ നിന്നുള്ള കുടുംബങ്ങളടക്കം മുന്നൂറോളം പേർ പങ്കെടുത്തു.

ഖത്തർ ദേശീയ ഗാനം കുമാരി നിലോഫർ അൽത്താഫ് ആലപിക്കുകയും, ഇന്ത്യൻ ദേശീയ ഗാനം പങ്കെടുത്തവരെല്ലാം ഒന്നിച്ച് ആലപിക്കുകയും ചെയ്തു. തുടർന്ന്, ഫിഫ വേൾഡ് കപ്പ് നടത്തുന്ന ഖത്തറിനോടുള്ള ആദരവും സ്നേഹവും പിന്തുണയും അർപ്പിക്കുന്ന സത്യപ്രതിജ്ഞാ വാചകങ്ങൾ EKWA മുൻ പ്രെസിഡന്റ് പി എ കബീർ സദസ്സിന് ചൊല്ലിക്കൊടുക്കുകയും സദസ്സ് ഒന്നടങ്കം നെഞ്ചിൽ കൈ വെച്ച് ഏറ്റുചൊല്ലുകയും ചെയ്തു.

ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ശ്രീ. ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്ത് ഖത്തർ ഫിഫ വേൾഡ് കപ്പ് – 2022 നുള്ള EKWA യുടെ ഐക്യദാർഢ്യ റാലി ഉദ്‌ഘാടനം നിർവ്വഹിക്കുകയും, ഇന്ത്യൻ സ്പോർട്സ് സെന്റര് കമ്മിറ്റി മെബ്ബർ ശ്രീ.ബോബനും EKWA ജനറൽ സെക്രട്ടറി മുഷ്താഖ് ഹാരിദും ഫുട്ബോൾ പാസ്സ് ചെയ്ത് ഖത്തർ ഫിഫ വേൾഡ് കപ്പ് -2022 ൻറെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ഖത്തർ ദേശീയ ഫുട്ബാൾ ടീമിന് സല്യൂട്ട് നൽകി കൊണ്ട് ഖത്തർ ജേഴ്സി ധരിച്ച, ഖത്തറിന്റെ ദേശീയ പതാകയേന്തിയ കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മുന്നോറോളം പേരുടെ റാലി നടന്നു. ബാൻഡ് വാദ്യങ്ങളും മുദ്രാവാക്യങ്ങളുമായി കോർണിഷ് ലെ ഫ്ലാഗ് പ്ലാസയിൽ നിന്ന് റോട്ടിലൂടെ ആരംഭിച്ച മാർച്ച് പാർലമെന്റ് ഇന്റർസെക്ഷനെടുത്ത് വരെയും തിരിച്ചും ആഘോഷപൂർണ്ണമായി നടന്നു.

തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങ് പഞ്ചായത്തിലെ രണ്ട് വാർഡുകളുടെ വലിപ്പമുള്ള കൊച്ചുഗ്രാമത്തിൽ നിന്ന് അച്ചടക്കത്തോടെയും, ഏകീകൃത വസ്ത്രധാരണത്തോടെയും ആഘോഷപൂർവ്വം നടന്ന പ്രകടനം നൂറുകണക്കിന് നാട്ടുകാരെ മാത്രമല്ല വിവിധ നാടുകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെയും കൗതുകപ്പെടുത്തി. പ്രകടനത്തിന്റെ ലക്ഷ്യവും വിശദാംശങ്ങളും അറിഞ്ഞ പോലീസ് ഓഫീസർ മാരുടെ അകമഴിഞ പ്രോത്സാഹനവും,പിന്തുണയും EKWA പ്രവർത്തകരെ കൂടുതൽ ഊർജ്ജസ്വലരാക്കി. വൈകുന്നേരം 7 മണിയോടെ പ്രകടനം അവസാനിച്ചു.

EKWA പ്രെസിഡന്റ് റഷീദ് .പി.കെ, പ്രോഗ്രാം കൺവീനർ അമീർ അലി, കോഓർഡിനേറ്റർ മാരായ മുഹമ്മദ് റാഫി, മുനീർ അബു, അനസ് ഹമീദ്, പി.എച്ച്.റഷീദ്, സഫീർ സിദ്ധീഖ്, സബീന അബ്ദുൽ അസീസ്, റസിയ അൽത്താഫ്, അൻസിജ മുഷ്താഖ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇതോട് അനുബന്ധമായി കെട്ടുങ്ങലിൽ ഒരുമാസം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version