വെയിൽസിനെതിരെ അനായാസ ജയം; നോക്ക് ഔട്ടിൽ ഇംഗ്ലണ്ട് സെനഗലിനെതിരെ

2022 ഫിഫ ലോകകപ്പ് ഖത്തറിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ബി മത്സരത്തിൽ രണ്ടാം പകുതിയിലെ തകർപ്പൻ പ്രകടനത്തിലൂടെ അയൽക്കാരായ വെയ്ൽസിനെതിരെ 3-0 ന് അനായാസ ജയം നേടി ഇംഗ്ലണ്ട് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പാക്കി.

മാർക്കസ് റാഷ്‌ഫോർഡിന്റെ ഇരട്ട ഗോളും ഫിൽ ഫോഡന്റെ ഒരു സ്‌ട്രൈക്കും 1966 ലോകകപ്പ് ജേതാക്കളുടെ കരുത്ത് വെളിവാക്കി. റൗണ്ട് ഓഫ് 16 ൽ ആഫ്രിക്കൻ ചാമ്പ്യന്മാരും ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരുമായ സെനഗലിനെയാണ് ഇംഗ്ളണ്ട് നേരിടേണ്ടത്.

64 വർഷത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കാൻ വെയ്ൽസിന് വലിയ വിജയം ആവശ്യമായിരുന്നു. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് വെയിൽസ് മടങ്ങുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version