വംശനാശഭീഷണി നേരിടുന്നതോ വംശനാശത്തിന്റെ വക്കിലെത്തിയതോ ആയ 26 ഇനം റേയ്‌സ് (തിരണ്ടി വിഭാഗത്തിലുള്ള മത്സ്യം) ഖത്തറിലെ ജലാശയങ്ങളിൽ വസിക്കുന്നുണ്ടെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്ഥിരീകരിച്ചു.
വൈൽഡ് ലൈഫ് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഒരു ശാസ്ത്രസംഘം പവിഴപ്പുറ്റുകളിൽ നീന്തുന്ന അപൂർവ ഇനം ഈഗിൾ റേയെ കണ്ടതായി മന്ത്രാലയം അതിൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ പങ്കുവെച്ചു. ഈ ഇനം വംശനാശത്തിൻ്റെ അടുത്താണെന്ന് കണക്കാക്കപ്പെടുന്നു.
ഖത്തറിൻ്റെ കിഴക്കൻ ജലാശയങ്ങളിലെ ചെറിയ പവിഴപ്പുറ്റുകൾക്ക് സമീപം സമുദ്ര അവശിഷ്ടങ്ങളിൽ വസിക്കുന്ന വംശനാശഭീഷണി നേരിടുന്ന ഒരു ഹണികോംബ് സ്റ്റിംഗ്രേയെയും സംഘം കണ്ടെത്തി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx