ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളോട് ഔദ്യോഗിക വെബ്‌സൈറ്റിൽ റെജിസ്ട്രേഷൻ ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ എംബസി ഇന്നലെ പുറത്തു വിട്ട പോസ്റ്റിന് കാരണം വ്യക്തമാക്കി എംബസി. വിവരങ്ങൾ, ഇവന്റുകൾ മുതലായവ സംബന്ധിച്ച അറിയിപ്പുകൾ യഥാസമയം ലഭ്യമാക്കാൻ വേണ്ടിയാണ് റെജിസ്ട്രേഷൻ എന്നാണ് എംബസിയുടെ വിശദീകരണം.
കാരണമൊന്നും വ്യക്തമാക്കാതെ, പ്രവാസികളിൽ നിന്ന് റെജിസ്ട്രേഷൻ ആവശ്യപ്പെട്ടു എംബസി ഇന്നലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലിങ്ക് പങ്കുവെക്കുകയായിരുന്നു. റെജിസ്ട്രേഷന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയും കൂടുതൽ വ്യക്തത വരുത്തണമെന്നും ധാരാളം പേർ കമന്റിലൂടെ ആവശ്യപ്പെട്ടിരുന്നു. റെജിസ്ട്രേഷൻ തികച്ചും ഓപ്‌ഷണൽ ആണെന്നും നിര്ബന്ധമല്ലെന്നും കൂടി ഇന്ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ എംബസി അറിയിച്ചു.