ഖത്തർ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; മുന്നറിയിപ്പ്

ഖത്തറിലെ ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇമെയിലുകൾ (Phishing emails) പ്രചരിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റേതായി പാഴ്‌സലുകൾ അയച്ചിട്ടുണ്ടെന്ന വ്യാജേന വരുന്ന ഈ മെയിലുകൾ വ്യാജ ലിങ്ക് വഴി ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡ് വിവരങ്ങൾ നൽകി പാഴ്‌സലുകൾ കൈപ്പറ്റാൻ ആവശ്യപ്പെടുന്നു.

വ്യാപകമായി പ്രചരിക്കുന്ന ഒരു വ്യാജ മെയിലിന്റെ മാതൃകയും മന്ത്രാലയം പങ്കുവെച്ചു. “പ്രിയ ഉപഭോക്താവേ, നിങ്ങൾക്കായി ഒരു പാക്കേജ് കാത്തിരിക്കുന്നു.  നിർഭാഗ്യവശാൽ, ഞങ്ങൾക്ക് ഇതുവരെ നിങ്ങളുടെ പേയ്‌മെന്റ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ചുവടെയുള്ള ലിങ്ക് വഴി ഷിപ്പിംഗ് ഫീസ് (QAR 12.99) അടയ്ക്കുക. പേയ്‌മെന്റ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, അടുത്ത ദിവസം രാവിലെ നിങ്ങൾക്ക് പാക്കേജ് സ്വീകരിക്കാനാകും.പേയ്‌മെന്റ് ലിങ്ക് 24 മണിക്കൂർ മാത്രമേ ലഭ്യമാകൂ. തുടരാൻ, ഇവിടെ ക്ലിക്ക് ചെയ്യുക,”  ഇത്തരം സന്ദേശങ്ങൾ വഴിയാണ് ഉപഭോക്താക്കളെ കെണിയിൽ പെടുത്തുന്നത്.

മന്ത്രാലയം പൊതുജനങ്ങൾക്ക് പാഴ്‌സലുകളൊന്നും അയയ്‌ക്കുകയില്ലെന്നും ഈ വഞ്ചനാപരമായ ഇമെയിലുകൾക്ക് മറുപടി നൽകരുതെന്നും അധികൃതർ വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version