ഖത്തറിൽ സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഈദ് അൽ അദ്ഹ അവധി മുഴുവൻ വേതനത്തോടെ മൂന്ന് ദിവസമാണെന്ന് തൊഴിൽ മന്ത്രാലയം (എംഒഎൽ) അറിയിച്ചു.

ഈദ് അവധിക്കാലത്ത് തൊഴിലാളിക്ക് ജോലി ആവശ്യമായി വരുന്ന സാഹചര്യത്തിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74)ൽ പറഞ്ഞിരിക്കുന്ന അധിക ജോലി സമയവും അവരുടെ അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version