സൂഖ് വാഖിഫിൽ അഞ്ച്-ദിന ഈദ് ഫെസ്റ്റിവൽ ആരംഭിച്ചു

സൂഖ് വാഖിഫിലും സൂഖ് അൽ വക്രയിലും അഞ്ച് ദിവസത്തെ ഈദ് ഫെസ്റ്റിവൽ ഇന്നലെ ആരംഭിച്ചു. ആയിരക്കണക്കിന് പേരാണ് ഫെസ്റ്റിവലിനായി ഇന്നലെ സൂഖ് വാഖിഫിൽ തടിച്ചുകൂടിയത്. വൈകുന്നേരം 4 മുതൽ രാത്രി 11 വരെ നടക്കുന്ന ഫെസ്റ്റിവലിൽ കുട്ടികൾക്കായുള്ള ഗെയിമുകൾ, മാർച്ചിംഗ് ബാൻഡുകൾ, കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുള്ള രസകരമായ ഷോകൾ, മറ്റ് നിരവധി പരിപാടികൾ തുടങ്ങിയവ ഉൾപ്പെടുന്നു.

കൂടാതെ, മൈലാഞ്ചി പെയിന്റിംഗ് സ്റ്റേഷനുകൾ, പ്രാദേശിക ലഘുഭക്ഷണ സ്റ്റാളുകൾ, മുത്തുകൾ, കരകൗശല കോണുകൾ എന്നിവയുമുണ്ട്.

ഫനാറിന് എതിർവശത്തുള്ള പീജ്യൻ സ്ക്വയറിലെ ഫെസ്റ്റിവലിന്റെ പ്രധാന പോയിന്റിൽ നിന്നുള്ള പരേഡോടെയാണ് ഇന്നലെ സൗജന്യ ഇവന്റ് ആരംഭിച്ചത്. ഡ്രമ്മർമാർ സൂഖിന് ചുറ്റും നടത്തിയ മാർച്ചിൽ നിരവധി പേർ അണിനിരന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version