ഇഹ്തിറാസിൽ പുതിയ അപ്‌ഡേറ്റ്; ബൂസ്റ്റർ ഡോസ് സെപ്റ്റംബർ 15 മുതൽ

സെപ്റ്റംബർ 15 മുതൽ ഖത്തറിൽ കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതിന് പിന്നാലെ ഇഹ്തിറാസ്‌ ആപ്പിൽ ഇത് സംബന്ധിച്ച അപ്‌ഡേറ്റും പ്രത്യക്ഷപ്പെട്ടു. വാക്സിനേഷൻ സെക്ഷന് കീഴിലാണ് ബൂസ്റ്റർ ഡോസ് സംബന്ധിച്ച ഫീൽഡ് ഉള്ളത്. ഞായറാഴ്ച ലഭ്യമായ അപ്‌ഡേറ്റ് ഇത് വരെയും ആൻഡ്രോയ്ഡ് വേർഷനിൽ എത്തിയിട്ടില്ല. ഐഒഎസിൽ മാത്രമാണ് അപ്‌ഡേറ്റ് ലഭ്യം.

സെപ്റ്റംബർ 15 ബുധനാഴ്ച മുതലാണ് ഖത്തറിൽ ഫൈസർ-ബയോഎൻടെക്, മോഡേണ കോവിഡ് വാക്സിനുകൾ രണ്ടാം ഡോസ് എടുത്ത് 8 മാസം പിന്നിട്ട, ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിക്കുന്നത്.

ബൂസ്റ്റർ ഡോസ് പ്രോഗ്രാമിന്റെ ആദ്യ മാസങ്ങളിൽ, ഗുരുതരമായ അണുബാധ-സാധ്യതയുള്ളവർക്കാണ് മുൻഗണന നൽകുക. 65 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യ പ്രവർത്തകർ, കൊവിഡ് ഗുരുതരമാകാൻ ഇടയുള്ളവർ മുതലായവരാണവർ. 

ആഗസ്ത് 24 മുതൽ തന്നെ, മന്ത്രാലയം ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകളുടെ മൂന്നാമത്തെ ഡോസ് രോഗപ്രതിരോധ ശേഷി ദുർബലമായവർക്ക് നൽകാൻ തുടങ്ങിയിരുന്നു. രോഗപ്രതിരോധ ശേഷി ദുർബലമായ രോഗികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് ഡോസ് വാക്സീനുകൾ മതിയാകില്ല എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

Exit mobile version