ഫിഫ അറബ് കപ്പിനായി ഖത്തറിലെത്തുന്നവർക്കുള്ള എഹ്‌തെറാസ് ഹെൽപ് ലൈൻ

ഫിഫ അറബ് കപ്പിനായി രാജ്യത്ത് എത്തുന്ന അന്താരാഷ്ട്ര ആരാധകർക്കായുള്ള  എഹ്‌തെറാസ് ഹെൽപ്പ് ലൈൻ നമ്പർ പങ്കുവച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.  ഫിഫ അറബ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര ആരാധകർക്ക് എഹ്‌തെറാസ് പ്രീ-രജിസ്‌ട്രേഷൻ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട എന്തും അന്വേഷിക്കാൻ +974 4495 4380 എന്ന നമ്പറിൽ വിളിക്കാമെന്ന് SC അറിയിച്ചു.

 Ehteraz-ലെ പ്രീ-രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കി ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്‌തതിന് ശേഷം, ആരാധകർക്ക് ഒരു റിക്വസ്റ്റ് നമ്പർ നൽകുമെന്നും അത് അവരുടെ രജിസ്‌ട്രേഷൻ പൂർത്തിയാകാത്തതോ നിരസിച്ചതോ അപൂർണ്ണമോ ആണെങ്കിലും അതിന്റെ സ്റ്റാറ്റസ് പിന്തുടരാൻ അവരെ സഹായിക്കുമെന്നും എസ്‌സി വ്യക്തമാക്കി.

ആവശ്യമെങ്കിൽ അവരുടെ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള തുടർനടപടികളും ഉണ്ടാകും. ഇതിനായി പ്രീ-രജിസ്‌ട്രേഷൻ മാനേജ്‌മെന്റ് ടീമുമായി നേരിട്ട് ആശയവിനിമയം നടത്താനും സാധിക്കും.

Exit mobile version