ഈദിയ എടിഎമ്മുകളിൽ റെക്കോഡ് പണം പിൻവലിക്കൽ

ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) രാജ്യത്തെ 10 സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഈദിയ എടിഎമ്മുകൾ ഈദ് ആഘോഷവേളയിൽ റെക്കോർഡ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചു, പിൻവലിക്കൽ മൂല്യം 48 മില്യൺ ക്യുആർ കവിഞ്ഞു.

ഈദിനോട് അനുബന്ധിച്ച പരമ്പരാഗത പെരുന്നാൾ പണം കൈമാറൽ ചടങ്ങിനായി, ഉപയോക്താക്കൾക്ക് QR5, QR10, QR50, QR100 മൂല്യങ്ങളിൽ പണം പിൻവലിക്കാനായി പ്രത്യേകം സ്ഥാപിച്ചവയായിരുന്നു ഈ Eidiya ATM-കൾ.

ആഘോഷപരിപാടികൾ അവസാനിച്ചതോടെ, ഈദിയ എടിഎം സേവനം നിർത്തലാക്കുന്നതായും ക്യുസിബി അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Exit mobile version