ഈദ് ഗാഹുകളിൽ വീണ്ടും താരമായി എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം

തുടർച്ചയായ രണ്ടാം വർഷവും എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഈദുൽ ഫിത്തർ നമസ്കാരം സംഘടിപ്പിച്ച് ഖത്തർ ഫൗണ്ടേഷൻ ആയിരക്കണക്കിന് വിശ്വാസികളാണ് സ്റ്റേഡിയത്തിൽ പ്രാർത്ഥനക്കായി ഒത്തുകൂടിയത്.

ഫിഫ ലോകകപ്പ് ഖത്തർ 2022 വേദിയിൽ നടന്ന ഈദ് ഗാഹിൽ എല്ലാ പ്രായത്തിലും പെട്ട 34,000-ത്തോളം പേർ പ്രാർത്ഥനയ്ക്കായി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. നമസ്കാര ശേഷം വേദിയിൽ ഈദുൽ ഫിത്തറിൻ്റെ ആരംഭം ആഘോഷിക്കുന്ന ഈദ് ഫെസ്റ്റിവലും നടന്നു.

ഖത്തർ ഫൗണ്ടേഷൻ്റെ (ക്യുഎഫ്) മിനറെറ്റീൻ സെൻ്റർ (എജ്യുക്കേഷൻ സിറ്റി മോസ്‌ക്), എൻഡോവ്‌മെൻ്റ് മന്ത്രാലയവും (ഔഖാഫ്) ഏകോപിപ്പിച്ചാണ് സംഗമം സംഘടിപ്പിച്ചത്.

 2023 ജൂണിലാണ്  ക്യു.എഫിൽ ആദ്യമായ്‌ ഈദ് അൽ-അദ്ഹ പ്രാർഥന നടത്തിയത്. നിരവധി സുരക്ഷിതമായി ആതിഥേയത്വം വഹിക്കാനുള്ള കഴിവ് കാരണം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഈദ് പ്രാർത്ഥനകൾക്കുള്ള രാജ്യത്തെ പ്രധാന വേദിയായി മാറി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version