ഖത്തറിലെ ജോലിക്കാർക്ക് കൂടുതൽ ഇളവുകൾ; പക്ഷെ ആന്റിജൻ പരിശോധനയിൽ ഇളവില്ല

ദോഹ: ഖത്തറിലെ പുതിയ കോവിഡ് ഇളവുകൾ ഒക്ടോബർ 3 ഞായറാഴ്ച മുതൽ നിലവിൽ വരും. പൊതു,സ്വകാര്യ മേഖലകളിൽ സ്ഥാപനങ്ങളിൽ ജോലിക്കെത്താവുന്നവരുടെ എണ്ണം 100 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. മുഴുവൻ ജീവനക്കാർക്കും ഇനി ജോലിയിൽ പങ്കെടുക്കാം. ജോലിസ്ഥലത്ത് മീറ്റിങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 30 ആക്കി ഉയർത്തി. ബാക്കിയുള്ളവർക്കായി ഓണ്ലൈൻ മീറ്റുകൾ മാത്രം സംഘടിപ്പിക്കണം.

അതേസമയം, വാക്സീൻ എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആയ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള പ്രതിവാര ആന്റിജൻ ടെസ്റ്റ് നേരത്തെ പോലെ തുടരണം. ആരോഗ്യ മന്ത്രാലയം അനുവദിച്ച സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നാണ് ഇവർ ടെസ്റ്റിന് വിധേയമാകേണ്ടത്.

Exit mobile version