അൽ ഉദെയ്ദ് ബീച്ചിൽ കടൽപ്പശു ചത്തടിഞ്ഞു

അൽ ഉദെയ്ദ് ബീച്ചിൽ കടൽപശു (ദുഗോംഗ്) ചത്തടിഞ്ഞതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് (എംഒഇസിസി) കണ്ടെത്തി.

പ്രൊട്ടക്ഷൻ ആൻഡ് നേച്ചർ റിസർവ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരു പ്രത്യേക യൂണിറ്റ് സൈറ്റ് സന്ദർശിക്കുകയും മരണകാരണം നിർണ്ണയിക്കാൻ ആവശ്യമായ അളവുകളും സാമ്പിളുകളും എടുക്കുകയും ചെയ്തു.

കടലിൽ ബോട്ടിന്റെ പ്രൊപ്പല്ലറുമായി കടൽ പശു കൂട്ടിയിടിച്ച് വീണതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തലിൽ വ്യക്തമായതായി മന്ത്രാലയം അറിയിച്ചു.

Exit mobile version