ഖത്തറിന്റെ ചില ഭാഗങ്ങളിൽ മഴ, വാരാന്ത്യത്തിൽ കാലാവസ്ഥയിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നുവെന്ന് ക്യുഎംഡി

ഈ വാരാന്ത്യത്തിൽ ഖത്തറിലെ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും താപനില ഗണ്യമായി കുറഞ്ഞേക്കുമെന്നും ക്യുഎംഡി അറിയിച്ചു. ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്തെ താപനില 22 ° C മുതൽ 29 ° C വരെയായി കുറയ്ക്കും. ഓരോ പ്രദേശങ്ങളെ ആശ്രയിച്ച് രാത്രിയിലെ താപനില 13 ° C മുതൽ 19 ° C വരെ കുറഞ്ഞേക്കും.

2024 നവംബർ 27 ബുധനാഴ്ച്ച മുതൽ, രാജ്യത്തുടനീളമുള്ള മേഘങ്ങളുടെ അളവ് വർദ്ധിക്കും, ഇത് ചെറിയ തോതിലുള്ള മഴക്ക് കാരണമായേക്കാം. ഈ സാഹചര്യവും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ചേർന്നു പൊടിക്കാറ്റിന് കാരണമായി സ്ഥിതിഗതികൾ മോശമാകാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്‌ധമായി തിരമാലകൾ നാല് അടി മുതൽ എട്ടടി വരെ ഉയരാനും സാധ്യതയുണ്ട്.

കൂടാതെ, രാജ്യത്തിൻ്റെ ചില വടക്കൻ ഭാഗങ്ങളിൽ മഴ പെയ്‌തത്‌ നിരീക്ഷിച്ചുവെന്നും വകുപ്പ് അറിയിച്ചു.

Exit mobile version