ഗതാഗത ലംഘനത്തിനുള്ള പിഴ പകുതിയായി കുറയ്ക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം 2024 ജൂൺ 1, ഇന്ന് മുതൽ നിലവിൽ വന്നു.
രാജ്യത്തുനിന്നും പുറത്തുകടക്കുന്ന ട്രാഫിക് നിയമ ലംഘകർക്കെതിരേയും, വാഹനങ്ങളുടെ എക്സിറ്റ് പെർമിറ്റ് സംബന്ധിച്ചും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുതിയ നിയമങ്ങളും നടപടിക്രമങ്ങളും ഏർപ്പെടുത്തിയതിനാൽ, ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ട്രാഫിക് ലംഘന പിഴകളിൽ 50% കിഴിവ് ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം 2024 മെയ് 22-ന് പ്രഖ്യാപിച്ചിരുന്നു.
ഖത്തർ പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജിസിസി പൗരന്മാർ എന്നിവർക്ക് ട്രാഫിക് ലംഘന പിഴകളിൽ 50% ഇളവിന് അർഹതയുണ്ട്. മൂന്ന് വർഷം വരെയുള്ള കാലയളവിനുള്ളിൽ രേഖപ്പെടുത്തിയ ലംഘനങ്ങൾക്ക് കിഴിവ് ബാധകമായിരിക്കും.
സെപ്റ്റംബർ 1 ന് ശേഷവും പിഴകൾ അടച്ചു തീർക്കാത്തവർക്ക് രാജ്യം വിടാനാവില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5