സ്വിസ് ആർട്ടിസ്റ്റ് ഉഗോ റോണ്ടിനോൻ ഡിസൈൻ ചെയ്ത് പുതുതായി കമ്മീഷൻ ചെയ്ത പബ്ലിക് ആർട്ട് ഇൻസ്റ്റാളേഷൻ “ദോഹ മൗണ്ടയിൻസ്” ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസബിന്ത് ഹമദ് അൽ താനി ഇന്നലെ ഉദ്ഘാടനം ചെയ്തു.
സ്റ്റേഡിയം 974ന് സമീപമുള്ള റാസ് അബൗ അബൗദ് ബീച്ച് ഫ്രണ്ടിലാണ് “ദോഹ പർവതനിരകൾ” സ്ഥിതി ചെയ്യുന്നത്.
ഒളിമ്പിക് വളയങ്ങളുടെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന “ദോഹ മൗണ്ടൻസ്” ശിൽപം, മികവ്, സൗഹൃദം, ബഹുമാനം എന്നിവയുടെ ഒളിമ്പിക് മൂല്യങ്ങളോടുള്ള ഖത്തറിന്റെ സമർപ്പണത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) പ്രസിഡന്റ്, ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI