ദോഹ: നെറ്റ്‌വർക്കിലുടനീളം നടന്നുകൊണ്ടിരിക്കുന്ന അവശ്യ സിസ്റ്റം നവീകരണം കാരണം, ഗോൾഡ് ലൈനിലെ മെട്രോ സേവനങ്ങൾക്ക് പകരം 2022 മാർച്ച് 19, 25 തീയതികളിൽ ഇതര സേവനങ്ങൾ നൽകും.
അപ്‌ഡേറ്റ് അനുസരിച്ച്, അൽ അസീസിയയിൽ നിന്ന്, M313, M312 മെട്രോ ലിങ്കുകൾ സ്‌പോർട് സിറ്റിയിലേക്ക് കൂടി നീട്ടും. സ്‌പോർട് സിറ്റിയിൽ നിന്ന് ഓരോ അഞ്ച് മിനിറ്റിലും റാസ് ബു അബൗദിലേക്ക് പകരം ബസുകൾ ഓടും.
Msheireb-ലേക്കുള്ള ബസുകൾ അൽ വാബ് QLM-സ്റ്റോപ്പിൽ നിർത്തില്ല. അതേസമയം, ഇരു ദിശകളിലേക്കും ഓടുന്ന ബസുകൾ സൂഖ് വാഖിഫിലും നിർത്തില്ല. പച്ച, ചുവപ്പ് ലൈനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് അൽ ബിദ്ദയിലേക്ക് ബസുകൾ ഓടും.
ബിൻ മഹമൂദിനും അൽ സദ്ദിനുമിടയിൽ ഷട്ടിൽ റീപ്ലേസ്‌മെന്റ് സർവീസ് നടത്തും.
റൂട്ട് നെറ്റ്‌വർക്ക് മാപ്പും 2022 മാർച്ച് 19-ലെ വിശദാംശങ്ങളും ദോഹ മെട്രോ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു. രണ്ട് ദിവസങ്ങളിലും ഇതര സേവനങ്ങൾ നിലവിലുണ്ടാകുമെന്ന് ട്വിറ്ററിലെ ചോദ്യത്തിന് മറുപടിയായി അധികൃതർ പറഞ്ഞു.