മെട്രോ ലിങ്ക് സേവനങ്ങളിൽ അപ്‌ഡേറ്റ് അറിയിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം

ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്‌ഡേറ്റുകൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു.

സാമൂഹ്യമാധ്യമമായ എക്‌സിലൂടെ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം, ജനുവരി 16 ന് ഖത്തർ സ്റ്റേഷനിലെ അൽ റിഫ മാളിനു പകരം എജ്യുക്കേഷൻ സിറ്റി സ്റ്റേഷനിൽ നിന്നാണ് (ഷെൽട്ടർ 1) മെട്രോ ലിങ്ക് M212 ബസ് റൂട്ട് പ്രവർത്തിക്കുക.

2025 ജനുവരി 1 മുതൽ, ദോഹ മെട്രോയുടെ പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും വെള്ളിയാഴ്‌ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും നീട്ടിയിരുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version