അൽ വക്രയിൽ നിന്ന് അൽ വുഖൈറിലേക്ക്; നാളെ മുതൽ  മെട്രോലിങ്കിന് ഒരു റൂട്ട് കൂടി

നാളെ, ഏപ്രിൽ 13, 2025 മുതൽ, അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുകെയറിലെ എസ്ദാൻ ഒയാസിസിലേക്ക് ഖത്തർ റെയിൽ പുതിയ ബസ് റൂട്ട് ആരംഭിക്കും. 

പുതിയ മെട്രോലിങ്ക് M135 അൽ വുകെയറിലെ എസ്ദാൻ ഒയാസിസിലെ താമസക്കാർക്ക് വേണ്ടി അൽ മെഷാഫ് ഹെൽത്ത് സെൻ്റർ, അൽ വുകെയർ സെക്കൻഡറി സ്കൂൾ, ലയോള ഇൻ്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ നൽകും.

ദോഹ മെട്രോ സ്റ്റേഷനുകളുടെ ഏതാനും കിലോമീറ്റർ ചുറ്റളവിൽ ഖത്തർ റെയിൽ ഉപഭോക്താക്കൾക്ക് വേണ്ടി നൽകുന്ന ഒരു ഫീഡർ ബസ് ശൃംഖലയാണ് മെട്രോലിങ്ക്. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Exit mobile version