അടിയന്തര സാങ്കേതിക തകരാർ മൂലം നിർത്തിവച്ച ദോഹ മെട്രോയുടെ എല്ലാ ലൈനുകളും പുനരാരംഭിച്ചു. റെഡ് ലൈൻ മെട്രോയാണ് ഏറ്റവും പുതുതായി പുനരാരംഭിച്ചത്. മെട്രോ ഗ്രീൻ ലൈൻ, ഗോൾഡ് ലൈൻ സേവനങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇന്ന് വൈകിട്ട് ആറിന് ശേഷമാണ് ദോഹ മെട്രോയുടെ സർവീസുകൾ താത്കാലികമായി നിർത്തി വച്ചതായി അധികൃതർ അറിയിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനും സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി സാങ്കേതിക സംഘം പ്രവർത്തിക്കുകയാണെന്നും ദോഹ മെട്രോ വ്യക്തമാക്കി.
“അസൗകര്യം ഉണ്ടായതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, സേവന അപ്‌ഡേറ്റുകൾക്കൊപ്പം പോസ്റ്റ് ചെയ്യുന്നത് തുടരും,” ദോഹ മെട്രോ ട്വീറ്റ് ചെയ്തു.
മറുവശത്ത്, ഈ സാങ്കേതിക പ്രശ്നം കാരണം മെട്രോലിങ്ക് സർവ്വീസുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. മെട്രോ വീണ്ടും സർവ്വീസ് ആരംഭിച്ചാലുടൻ സാധാരണ ഷട്ടിലുകൾ പുനഃസ്ഥാപിക്കുമെന്നും ട്വിറ്ററിൽ അറിയിച്ചിരുന്നു.