ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും യാത്രക്കാർക്ക് 15 കിലോഗ്രാം അധിക ബാഗേജ് സൗജന്യമായി അനുവദിക്കും. വിശുദ്ധ റമദാൻ മാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓഫർ 2024 മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെയാണ്.
ഈ സംരംഭം സൗദി അറേബ്യയിലേക്ക് പോകുന്ന സന്ദർശകർക്കും യാത്രക്കാർക്കും ഈ പുണ്യ കാലയളവിൽ ഉംറ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സുഗമമാക്കുന്നതായി ഖത്തർ എയർവേയ്‌സ് പറഞ്ഞു.
അധിക ചെലവില്ലാതെ അധിക ലഗേജ് അനുവദിക്കുന്നത് വഴി ദോഹയിലെ യാത്രക്കാർക്ക്, ജിദ്ദ റൂട്ടിലും തിരിച്ചും അവരുടെ ആത്മീയ യാത്രയ്‌ക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരാനും അവരുടെ പ്രിയപ്പെട്ടവർക്കായി കൂടുതൽ സമ്മാനങ്ങൾ തിരികെ കൊണ്ടുപോകാനും കഴിയും, എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5