‘മിയ’യിലെ എക്‌സ്ബിഷനുകൾക്ക് ടിക്കറ്റ് സൗജന്യം; “എക്താഷിഫ് അൽ ആൻഡലസ്” നാളെ സമാപിക്കും

ഇസ്‌ലാമിക് ആർട്ട് മ്യൂസിയത്തിൽ (എംഐഎ – മിയ) മൂന്ന് മാസമായി തുടർന്ന് വരുന്ന “എക്താഷിഫ് അൽ ആൻഡലസ്” (ഡിസ്കവർ ആൻഡലൂസിയ) പ്രദർശനം നാളെ ഡിസംബർ 30 ന് സമാപിക്കും.

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയുള്ള വാർഷിക ‘ഏക്താഷിഫ്’ പരിപാടിയുടെ ഭാഗമായി ഈ വർഷമാദ്യം സ്പെയിനിലേക്ക് പോയ പത്ത് ഖത്തറി കലാകാരന്മാരുടെ സൃഷ്ടികൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന ആർട്ട് ഷോയാണ് ഇത്.

ആർട്ട് ഇൻസ്റ്റാളേഷൻ എംഐഎ ആട്രിയത്തിലാണ് സ്ഥിതി ചെയ്യുന്നത്, രാവിലെ 9 മുതൽ വൈകിട്ട് 7 വരെ തുറന്നിരിക്കും. 

പ്രവേശനം സൗജന്യമാണ്. പ്രവേശന ടിക്കറ്റ് ഇവിടെ ബുക്ക് ചെയ്യാം –https://qm.org.qa/tickets/select-tickets/?exhibition-deeplink=mia-museum&_gl=1*6zbbj4*_ga*MTE1ODk5MTg5MC4xNjg2NTg0NzI0*_ga_3XB9X561TQ*MTcwMzg2MzA3Mi4yOS4xLjE3MDM4NjMxMDkuMC4wLjA.

ഈ ടിക്കറ്റിൽ മ്യൂസിയത്തിന്റെ സ്ഥിരമായ ആർട്ട് ശേഖരത്തിലേക്കും നടന്നുകൊണ്ടിരിക്കുന്ന മറ്റെല്ലാ പ്രദർശനങ്ങളിലേക്കും പ്രവേശനം ഉൾപ്പെടുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version