ക്യൂഐഡി ഉണ്ടോ…അഭിനയിക്കാൻ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിളിക്കുന്നു

ഖത്തറി ചലച്ചിത്രനിർമ്മാണ ചരിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അഭിനേതാക്കളെ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡിഎഫ്ഐ) വിളിക്കുന്നു.

ഏത് പ്രായത്തിലും ലിംഗത്തിലും ദേശീയതയിലും അഭിനയപരിചയത്തിലുമുള്ള എല്ലാ സാധുവായ ഖത്തർ ഐഡി ഉടമകൾക്കും ഓഡിഷനുകൾ ലഭ്യമാണ്.

രാജ്യത്തെ ഏറ്റവും വലിയ ഫീച്ചർ ഫിലിം പ്രോജക്ടുകളിലൊന്ന് നടക്കുന്നതിന്റെ ഭാഗമായാണ് അഭിനേതാക്കളെ തേടുന്നത്. താൽപ്പര്യമുള്ളവർ ഇവിടെ അപേക്ഷിക്കണം: https://www.dohafilminstitute.com/pages/dfi-casting

“ഇതുവരെയുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ ഫിലിം പ്രോജക്ടുകളിലൊന്ന് നിർമ്മിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഖത്തറിലുടനീളമുള്ള ലൊക്കേഷനുകളിൽ ഷൂട്ടിംഗ് നടക്കും. ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ വ്യത്യസ്ത സമൂഹത്തിലെ അംഗങ്ങളെ അഭിനേതാക്കളായി സിനിമയിൽ പങ്കെടുക്കാൻ തേടുകയാണ്, ”ഡിഎഫ്ഐ അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version