അബു സമ്റ: പ്രീ-രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് പ്രത്യേക ലെയിൻ

ഈദ് അൽ ഫിത്തറിന്റെ ഭാഗമായി, മുൻകൂട്ടി രജിസ്റ്റർ ചെയ്ത ശേഷം അബു സംര അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് ബോർഡറിൽ ഒരു പ്രത്യേക പാത (dedicated lane) അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

Metrash2 വഴിയുള്ള രജിസ്ട്രേഷൻ പൗരന്മാർക്കും താമസക്കാർക്കും ഓപ്ഷണൽ ആണ്. പ്രീ-രജിസ്‌ട്രേഷൻ, സമയം ലാഭിക്കുകയും അതിർത്തിയിലെ തിരക്കേറിയ ക്യൂകൾ ഒഴിവാക്കുകയും ചെയ്യുന്നു.

“ഖത്തരി പൗരന്മാർക്കും താമസക്കാർക്കും #മെട്രാഷ് 2 ലെ അബു സംര ബോർഡർ ക്രോസിംഗിനായുള്ള പ്രീ-രജിസ്‌ട്രേഷൻ സേവനം പ്രയോജനപ്പെടുത്താം, മുൻകൂട്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമായി അബു സംര അതിർത്തിയിലെ ഫാസ്റ്റ് ലെയ്‌നിലൂടെ പുറപ്പെടൽ, എത്തിച്ചേരൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും,” മന്ത്രാലയം പറഞ്ഞു.

ഇത് ഒരു ഓപ്‌ഷണൽ സേവനമാണ്. മറ്റ് പാതകൾ പതിവുപോലെ പ്രവർത്തിക്കും. സേവനം തീർത്തും സൗജന്യവുമാണ്.

ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന്, ഉപയോക്താക്കൾ Metrash2 ആപ്പിൽ ലോഗിൻ ചെയ്യണം. ‘ട്രാവൽ സർവീസസ്’ തിരഞ്ഞെടുത്ത് ‘അബു സംര ബോർഡർ ക്രോസിംഗിനായുള്ള പ്രീ-രജിസ്‌ട്രേഷൻ’ തിരഞ്ഞെടുക്കുക. വാഹനം, ഡ്രൈവർ, യാത്രക്കാർ എന്നിവരുൾപ്പെടെ ആവശ്യമായ ഡാറ്റ നൽകുക. അഭ്യർത്ഥന സ്ഥിരീകരിച്ച ശേഷം, മന്ത്രാലയം ഗുണഭോക്താവിന് ഒരു എസ്എംഎസ് അയയ്ക്കും.

അതേസമയം, സന്ദർശകർക്ക് വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ ഹയ്യ പ്ലാറ്റ്‌ഫോം വഴി മുൻകൂറായി രജിസ്റ്റർ ചെയ്യാനും അതേ സേവനം പ്രയോജനപ്പെടുത്താനും കഴിയും. അബു സംര അതിർത്തിയിലെ നിയുക്ത പാതയിലേക്ക് പോകുന്നതിന് മുമ്പ് ഉപയോക്താക്കൾ ആവശ്യമായ ഡാറ്റ തയ്യാറാക്കി പൂരിപ്പിക്കുകയും പ്രീ-രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയായി എന്ന സ്ഥിരീകരണം ലഭിക്കുകയും വേണം.

അതേസമയം, 24 പാസ്‌പോർട്ട് ഓഫീസുകളും മുപ്പത്തിയാറ് ചെക്ക്‌പോസ്റ്റുകളും ഉൾപ്പെടുന്ന റെഗുലർ ബോർഡർ ക്രോസിംഗ് പതിവുപോലെ പ്രവർത്തിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version