ദാർബ് അൽ സായ് ഇവന്റുകൾക്ക് നാളെ തുടക്കം

ദോഹ: എല്ലാ വർഷവും ഡിസംബർ 18-ന് വരുന്ന ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദർബ് അൽ സായി പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച ഉമ്മുസലാൽ മുഹമ്മദിലെ സ്ഥിരം വേദിയിൽ അരങ്ങുണരും. “നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം” എന്ന ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യം വേദിയിൽ ഉയരും.

24 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഖത്തറി സംസ്‌കാരവും പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന സെമിനാറുകൾ, കവിതാ സായാഹ്നങ്ങൾ, നാടകാവതരണങ്ങൾ, ദൃശ്യകലകൾ സാംസ്‌കാരിക, പൈതൃക, കലാ പ്രവർത്തനങ്ങൾ എന്നിവ നടക്കും.

191-ലധികം പ്രധാന പരിപാടികൾക്ക് കീഴിൽ സാംസ്കാരിക മന്ത്രാലയം 4,500 സാംസ്കാരിക പൈതൃക പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 18 വരെ 24 സെമിനാറുകൾ, ആറ് കവിയരങ്ങുകൾ, ഒമ്പത് നാടക പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ 96-ലധികം ദൈനംദിന സാംസ്കാരിക-കലാ പരിപാടികൾ നടക്കും.

തിയേറ്റർ അഫയേഴ്സ് സെന്റർ, മ്യൂസിക് അഫയേഴ്സ് സെന്റർ, വിഷ്വൽ ആർട്ട് സെന്റർ, ഖത്തർ പോയട്രി സെന്റർ “ദിവാൻ അൽ അറബ്”, ഖത്തർ മീഡിയ സെന്റർ, ഖത്തർ ഫോറം ഫോർ ഓതേഴ്സ്, ഖത്തർ ഫോട്ടോഗ്രാഫി സെന്റർ, മന്ത്രാലയവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങൾ എന്നിവ പരിപാടിയിൽ പങ്കെടുക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version