പൊതുസുരക്ഷ വർധിപ്പിക്കുന്നതിനായി ഖത്തറിൽ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ സർവേയും, അപകടകരമായ മൃഗങ്ങളുടെയും ജീവികളുടെയും കണക്കെടുപ്പും ആരംഭിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആരംഭിച്ച സർവേ, അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും ഏറ്റെടുക്കുന്നത് നിയന്ത്രിക്കുന്ന 2019 ലെ നിയമ നമ്പർ (10)-ലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നു.
ഇതിൻ്റെ വെളിച്ചത്തിൽ, അപകടകാരികൾ എന്നു കണക്കാക്കിയ മൃഗങ്ങളുടെയും ജീവികളുടെയും ഉടമകളോട് അവയെ ഒരു ഫോറം (https://www.mecc.gov.qa/en/animalregisterationen/) വഴി രജിസ്റ്റർ ചെയ്യാനും DP@mecc.gov.qa എന്ന വിലാസത്തിലേക്ക് ഇമെയിൽ വഴി സമർപ്പിക്കാനും പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.
മൊത്തം 48 മൃഗങ്ങളെ ഇതുവരെ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, “ഈ പട്ടികയിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങളുടെയും ജീവികളുടെയും ഒരേ കുടുംബത്തിൽ പെട്ട മറ്റെല്ലാ സ്പീഷീസുകളും ഉപജാതികളും പരിഗണിക്കപ്പെടുന്നതായി” എന്ന് മന്ത്രാലയം വ്യക്തമാക്കി.
രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 22 ആണ്.
അധികാരികളുടെ ലൈസൻസില്ലാതെ അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും ഏറ്റെടുക്കുന്നത് കുറ്റമായി കണക്കാക്കുമെന്നും നിയമപ്രകാരം ശിക്ഷാർഹമാണെന്നും മന്ത്രാലയം പറഞ്ഞു. നിയമത്തിലെ ആർട്ടിക്കിൾ (8) അനുസരിച്ച് മൂന്ന് വർഷം വരെ തടവും 100,000 QR വരെ പിഴയും ലഭിക്കാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp