പുതിയ അധ്യയന വർഷം; സൈബർ തട്ടിപ്പുകൾ സൂക്ഷിക്കണം

ഖത്തറിലെ വാർത്തകളും ജോബ് വേക്കൻസികളും തത്സമയം ലഭിക്കാൻ, joinhttps://chat.whatsapp.com/GL0brn15zegKjFFe4TTxoX

ദോഹ: ഖത്തറിൽ സ്‌കൂൾ അക്കാദമിക് വർഷം ആരംഭിച്ചിരിക്കെ, ബാക്ക്-ടു-സ്കൂൾ പ്രൊമോ, സ്കോളർഷിപ്പുകൾ, അക്കാദമിക് ഫണ്ടിംഗ് തട്ടിപ്പുകൾ എന്നിവയിൽ വീഴരുതെന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധികൃതർ മുന്നറിയിപ്പ് നൽകി.

പുതിയ അധ്യയന വർഷത്തെ ചുറ്റിപ്പറ്റി സൈബർ കുറ്റവാളികൾ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അധ്യാപകരെയും അഡ്‌മിനിസ്‌ട്രേറ്റർമാരെയും ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ (വ്യാജ വെബ്‌സൈറ്റുകൾ നിര്മിച്ചുള്ള ഫിഷിംഗ് കാമ്പെയ്‌നുകൾ പ്രധാനമായും) വ്യാപകമാക്കിയിട്ടുണ്ട്.

ഇ-കൊമേഴ്‌സ് ഉപയോക്താക്കളെ പറ്റിക്കാൻ ഉയർന്ന കിഴിവുകൾ, സൗജന്യ സ്കൂൾ കിറ്റുകൾ, ഓൺലൈൻ ട്യൂഷൻ, സ്കോളർഷിപ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ‘സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങൾ’ തട്ടിപ്പുകാർ ഉപയോഗിക്കുന്നു.

ഖത്തറിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023 രണ്ടാം പാദത്തിൽ ഫിഷിംഗ് കേസുകളിൽ 64% വർദ്ധനവ് ഉണ്ടായതിനാൽ ഇത്തരത്തിലുള്ള ഭീഷണി കാലക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈബർ സുരക്ഷ ആന്റി-വൈറസ് പ്രൊവൈഡർമാർ അറിയിച്ചു.

Exit mobile version