സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ സർക്കാർ സർവീസ് സെൻ്ററുകളുടെ പ്രവർത്തന സമയത്തിൽ ഭേദഗതി വരുത്തിയതായി അറിയിച്ചു.
പുതിയ ഷെഡ്യൂൾ പ്രകാരം, അൽ ഹിലാൽ, അൽ റയ്യാൻ, അൽ വക്ര എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങൾ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:00 വരെയും ഉച്ചകഴിഞ്ഞ് 1:00 മുതൽ 6:00 വരെയും രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. അതേസമയം, പേൾ, അൽ ദായെൻ, അൽ ഖോർ, അൽ ഷമാൽ കേന്ദ്രങ്ങൾ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിക്കും.
“Sharek” പ്ലാറ്റ്‌ഫോമിലൂടെ ശേഖരിച്ച ഡാറ്റയുടെ സമഗ്രമായ അവലോകനത്തിന് ശേഷമാണ് പുതിയ ക്രമീകരണം. ഉപഭോക്താക്കളുടെ സംതൃപ്തി വർദ്ധിപ്പിക്കാനും അവരുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റാനും പുതിയ സമയക്രമം ലക്ഷ്യമിടുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD