ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ വലിയ രീതിയിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് ഇപ്പോഴും നിലനില്ക്കുന്ന പ്രധാന നിയന്ത്രണങ്ങൾ ലിസ്റ്റ് ചെയ്യുകയാണ് താഴെ:
1. ഡ്രൈവർ ഉൾപ്പെടെ ഒരു വാഹനത്തിൽ നാലിൽ കൂടുതൽ ആളുകൾ പാടില്ല. ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ ഈ പരിധിയില്ല.
2. ഔട്ട്ഡോറിൽ മാസ്കിന് ഇളവുണ്ടെങ്കിലും, പൊതു പരിപാടികൾ, മാർക്കറ്റുകൾ, പ്രദർശനങ്ങൾ, പള്ളികൾ, സ്കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ആശുപത്രികൾ തുടങ്ങിയവയുടെ പരിസരത്ത് മാസ്ക് ധരിക്കണം. എല്ലാ അടഞ്ഞ പൊതുസ്ഥലങ്ങളിലും മാസ്ക് ധാരണം നിർബന്ധം.
3. വാക്സിനേഷൻ പൂർത്തിയാക്കിയ 30 ൽ കൂടുതൽ ആളുകളോ, പൂർത്തിയാക്കാത്ത അഞ്ചിൽ കൂടുതൽ ആളുകളോ ക്ളോസ്ഡ് ഇടങ്ങളിൽ സംഘം ചേരരുത്.
4. ഔട്ട്ഡോർ ഇടങ്ങളിലാകട്ടെ, വാക്സിനേഷൻ പൂർത്തിയാക്കിയ 50 ൽ കൂടുതൽ ആളുകളോ, പൂർത്തിയാക്കാത്ത പത്തിൽ കൂടുതൽ ആളുകളോ കൂട്ടം ചേരാൻ പാടില്ല.
5. അടഞ്ഞ ഇടങ്ങളിലും ഹോട്ടലുകളിലും വിവാഹച്ചടങ്ങ് നടത്തുമ്പോൾ ശേഷിയുടെ 30 ശതമാനത്തിൽ കവിയരുത്, പരമാവധി 250 പേർ വരെ മാത്രം. അതിൽ വാക്സീൻ ഇല്ലാത്തവർ പരമാവധി 20 മാത്രം. ഔട്ട്ഡോർ വിവാഹത്തിൽ ശേഷിയുടെ 50 ശതമാനം വരെയാകാം. പരമാവധി 400 പേർ, അതിൽ വാക്സീൻ എടുക്കാത്തവർ 50 പേർ വരെ.
6. സ്വകാര്യ ബോട്ടുകൾ 50% ശേഷിയിൽ മാത്രം യാത്രക്കാരെ പ്രവേശിപ്പിച്ചാൽ മതി.
7. ജിമ്മുകൾ, പരിശീലന ക്ലബ്ബുകൾ 75% ശേഷിയിൽ കസ്റ്റമേഴ്‌സിനെ പ്രവേശിപ്പിക്കാം.
8. നഴ്സറികളും ശിശു പരിപാലന കേന്ദ്രങ്ങളും 75% ശേഷിയിൽ
9. പാർക്കുകൾ, ബീച്ചുകൾ, കോർണിഷ് എന്നിവിടങ്ങളിൽ 30 പേർക്കു വരെ ഒന്നിച്ചു വരാം.
10. സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങളും ട്രെയിനിംഗ് കേന്ദ്രങ്ങളും 75% ശേഷിയിൽ പ്രവർത്തിക്കാം
11. ക്ളീൻ ഖത്തർ സർട്ടിഫിക്കറ്റ് ഇല്ലാത്ത റസ്റ്ററന്റുകളിൽ ഇൻഡോർ ഡൈനിംഗ് 40%, ഔട്ട്‌ഡോർ 50%. ക്ലീൻ ഖത്തർ സർട്ടിഫൈഡ് റെസ്റ്ററന്റുകളിൽ 75% ശേഷിയിൽ ഇൻഡോർ ഡൈനിംഗ്. ഔട്ട്ഡോറിൽ 100%.
12. സിനിമാതിയറ്ററുകൾ 50% ശേഷിയിൽ കാണികളെ പ്രവേശിപ്പിക്കാം. കുറഞ്ഞത് 75% പേർ വാക്സിനേഷൻ പൂർത്തിയാക്കിയവർ ആകണം. ബാക്കിയുള്ള 25% ൽ വാക്സീൻ സ്വീകരിക്കാത്തവരും കുട്ടികളും ഉൾപ്പെടും.
13. ബാർബർഷോപ്പിലും സലൂണുകളിലും ഒരേസമയം 12 വയസ്സിന് താഴെയുള്ള രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ല. 75% ശേഷിയിൽ ഇവയ്ക്ക് പ്രവർത്തിക്കാം.
14. അമ്യൂസ്മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും – ഔട്ട്ഡോറിൽ 75%, ഇൻഡോറിൽ 50%.