ഖത്തറിൽ കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

ഖത്തറിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അടുത്തിടെയുണ്ടായ വർധനവിൽ ആശങ്ക വേണ്ടെന്ന് എച്ച്എംസിയിലെ കോർപ്പറേറ്റ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജമീല അൽ അജ്മി പറഞ്ഞു.

ലോകമെമ്പാടുമുള്ള പുതിയ ഒമിക്‌റോൺ വേരിയന്റിന്റെ ആവിർഭാവത്തിനൊപ്പം കേസുകളുടെ വർദ്ധനയും രോഗത്തിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നതിന്റെ ഓർമ്മപ്പെടുത്തലാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ട്വിറ്ററിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ അൽ അജ്മി പറഞ്ഞു.

ആദ്യം, നിങ്ങൾ ബൂസ്റ്റർ ഉൾപ്പെടെയുള്ള വാക്സിനേഷൻ പൂർത്തിയാക്കുക. രണ്ട്, നിങ്ങൾക്ക് കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുകയോ കേസുമായി സമ്പർക്കം പുലർത്തുകയോ ചെയ്താൽ വേഗത്തിൽ പരിശോധന നടത്തുക. മൂന്ന്, സാമൂഹിക അകലം പാലിക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കുക എന്നിങ്ങനെ നിലവിൽ കോവിഡിനെതിരെ പോരാടാനുള്ള മാർഗനിർദേശങ്ങളും അവർ പങ്കുവെച്ചു.

അടച്ചിട്ട പൊതുസ്ഥലങ്ങളിൽ പ്രത്യേകിച്ച് സ്കൂളുകളിലും സർവ്വകലാശാലകളിലും ആളുകൾ മാസ്ക് ധരിക്കണമെന്നും അവർ ആവർത്തിച്ചു.

അതേസമയം, ഖത്തറിൽ പ്രതിദിന കേസുകളിൽ ഉണ്ടായ വർധന മാറ്റമില്ലാതെ തുടരുകയാണ്. 153 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതിൽ 138 പേരും ഖത്തറിലുള്ളവരാണ്. 119 പേർക്ക് രോഗം ഭേദമായെങ്കിലും ആകെ രോഗികളുടെ എണ്ണം 2153 ആയി ഉയർന്നു.

Exit mobile version