മികച്ച മൊബൈൽ ബാങ്കിങ്ങിനുള്ള രണ്ട് അവാർഡുകൾ സ്വന്തമാക്കി കൊമേഴ്‌സ്യൽ ബാങ്ക്

ഖത്തറിലെ ഡിജിറ്റൽ ബാങ്കിംഗിൽ മുൻനിരയിലുള്ള കൊമേഴ്‌സ്യൽ ബാങ്ക്, ലണ്ടനിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഫിനാൻസിൽ നിന്നുള്ള “മിഡിൽ ഈസ്റ്റിലെ മികച്ച മൊബൈൽ ബാങ്കിംഗ് ആപ്പ്”, “ഖത്തറിലെ മികച്ച മൊബൈൽ ബാങ്കിംഗ്” എന്നിവയ്ക്കുള്ള അവാർഡുകൾ നേടി.

ഡിജിറ്റൽ ബാങ്കിംഗ് തങ്ങളുടെ മുന്നോട്ടുള്ള പദ്ധതികളുടെ പ്രധാന ഭാഗമാണെന്നും ഉപഭോക്താക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗ്രൂപ്പ് സിഇഒ ജോസഫ് എബ്രഹാം പറഞ്ഞു. ഈ അവാർഡുകൾ അവരുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് മികച്ചതാണെന്നു കാണിക്കുന്നുവെന്നും ഭാവിയിൽ ഇനിയും മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച മൊബൈൽ ബാങ്കിംഗ് സൊല്യൂഷനുകൾ നൽകാനുള്ള പ്രതിബദ്ധതയാണ് ഈ അവാർഡുകൾ നേടിയതെന്ന് റീട്ടെയിൽ ബാങ്കിംഗ് മേധാവി ഷാനവാസ് റാഷിദ് കൂട്ടിച്ചേർത്തു. ബാങ്കിംഗ് എളുപ്പവും കൂടുതൽ ഉപയോക്തൃ സൗഹൃദവും സുരക്ഷിതവുമാക്കാൻ പുതിയ സാങ്കേതികവിദ്യകളിൽ കൊമേഴ്‌സ്യൽ ബാങ്ക് നിക്ഷേപം നടത്തുന്നു.

ഈ അവാർഡുകൾ പ്രതീക്ഷകൾ ഉയർത്തുകയും ഉയർന്ന നിലവാരം പുലർത്താൻ തുടർന്നും പ്രേരിപ്പിക്കുമെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുസൈൻ അൽ അബ്ദുല്ല പറഞ്ഞു. പ്രാദേശിക ബാങ്കിംഗ് വ്യവസായത്തിൽ ഖത്തറിനെ മുൻനിരയിൽ തന്നെ നിലനിർത്താൻ സഹായിക്കുന്നതിനുള്ള പ്രതിബദ്ധതക്ക് അദ്ദേഹം ഊന്നൽ നൽകി.

Exit mobile version