രാജ്യത്ത് തണുത്ത ദിനങ്ങൾ; അൽ ഖോറിൽ താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക്

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ ശരിവച്ച്, വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ഖത്തറിലുടനീളം താപനില ബുധനാഴ്ച ഗണ്യമായി കുറഞ്ഞു. രാജ്യത്ത് പലയിടത്തും 15-18 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരി താപനില. ചിലയിടങ്ങളിൽ 8 ഡിഗ്രിയോളം കുറഞ്ഞു. മെസായിദിൽ പരമാവധി 20 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ, അൽഖോറിൽ 10 ഡിഗ്രിയിലേക്കാണ് താപനില കുറഞ്ഞത്. 

ഇടത്തരം മുതൽ ശക്തമായ കാറ്റും ഉയർന്ന വേലിയേറ്റവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  വ്യാഴാഴ്ചത്തെ പ്രവചനം അൽഖോറിൽ കുറഞ്ഞത് 9 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ മെസായിദിൽ പരമാവധി 28 ഡിഗ്രി സെൽഷ്യസ് തന്നെയായിരിക്കും.

കരയിലും കടൽത്തീരത്തും ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് വ്യാഴാഴ്ചയും തുടരും. ശനിയാഴ്ച മുതൽ അടുത്ത ആഴ്ച അവസാനം വരെ രാത്രി വൈകിയും അതിരാവിലെയും ഇടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ഇത് തിരശ്ചീന ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയുന്നതിനും ചിലപ്പോൾ ദൃശ്യപരത പൂജ്യത്തിനും ഇടയാക്കും.  

Exit mobile version