ഖത്തറിലേക്ക് കടൽമാർഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊളിച്ചു

ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർസ് സെക്യൂരിറ്റിയുടെയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന്റെയും (ലെഖ്‌വിയ) സഹകരണത്തോടെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്ടറേറ്റ് ഖത്തറിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

കടൽമാർഗം രാജ്യത്തേക്ക് കടത്തുക എന്ന ഉദ്ദേശത്തോടെ നിരോധിത ലഹരിവസ്തുക്കൾ രാജ്യത്തിന്റെ തീരത്ത് ഉപേക്ഷിച്ചതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എംഒഐ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Exit mobile version