ലുസൈൽ ടവറിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി

ലുസൈലിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി സിവിൽ ഡിഫൻസ്. തീ നിയന്ത്രണ വിധേയമാക്കിയെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

ലുസൈലിലെ ക്രസന്റ് ടവറിൽ നിന്ന് പുക പുറത്തേക്ക് വരുന്ന ചിത്രങ്ങളും വീഡിയോകളും രാവിലെ ഒമ്പത് മണിയോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

മിനിറ്റുകൾക്കകം കെട്ടിടം ഒഴിപ്പിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിൽ ഏറ്റവും പുതിയ അഗ്നിശമന വാഹനങ്ങളും സങ്കേതങ്ങളും സജ്ജീകരിച്ചിരിക്കുന്നതായും ഇത് ടീമിന്റെ കാര്യക്ഷമതയും നൈപുണ്യവും ഉയർത്താൻ അനുവദിക്കുന്നതായും സംഘം പറഞ്ഞു.

Exit mobile version