ഖത്തറിൽ NOC ഇല്ലാതെ സ്പോണ്സർഷിപ്പ്/ജോലി മാറുന്നതിന്റെ ഘട്ടങ്ങൾ മുൻ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. എങ്കിലും പലരും ഇവ പ്രായോഗികമല്ലെന്ന് കരുതാൻ കാരണം എംപ്ലോയർ ഭാഗത്ത് നിന്നുണ്ടാകാൻ ഇടയുള്ള വെല്ലുവിളികൾ ആണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ നേരിടാൻ സാധ്യതയുള്ള പ്രതിസന്ധികളും അവയുടെ പരിഹാര മാർഗങ്ങളുമാണ് താഴെ പറയുന്നത്:
ജോലി മാറാനുള്ള അപേക്ഷക്കിടെ ഇപ്പോഴത്തെ സ്പോൺസർ ക്യൂഐഡി കാൻസൽ ചെയ്യുന്നത്
ജോലി മാറാനുള്ള അപേക്ഷ നിങ്ങൾ തൊഴിൽ മന്ത്രാലയം വെബ്സൈറ്റ് വഴി നൽകിയ ശേഷം ഇപ്പോഴത്തെ എംപ്ലോയർക്ക് ക്യൂഐഡി കാൻസൽ ചെയ്യാൻ സാധിക്കില്ല.
എന്നാൽ നിങ്ങൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപാണ് എംപ്ലോയർ ക്യൂഐഡി കാൻസൽ ചെയ്യുന്നത് എങ്കിൽ, മന്ത്രാലയത്തിന്റെ ഏകീകൃത കംപ്ലെയിന്റ് പ്ലാറ്റ്ഫോമിൽ (https://acmsidentity.adlsa.gov.qa/EN/Login?ReturnUrl=https://acms.adlsa.gov.qa/en%20) നിങ്ങൾ ഇക്കാര്യം സംബന്ധിച്ച് ഒരു പരാതി സമർപ്പിക്കണം.
ശേഷം, ക്യൂഐഡി റീ-ആക്ടിവേറ്റ് ചെയ്യേണ്ട കാരണം വിശദീകരിച്ച് ക്യൂഐഡി നമ്പർ, ക്യൂഐഡി കോപ്പി, കാൻസലേഷൻ എസ്എംഎസ്, പുതിയ ജോബ് ഓഫർ ലെറ്റർ, ഫോണ് നമ്പർ എന്നിവ സഹിതം അറബി ഭാഷയിൽ എഴുതി, ഒപ്പോട് കൂടിയ ഒരു ലെറ്റർ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഹെഡിന് മുൻപാകെ സമർപ്പിക്കണം.
ശേഷം, ക്യൂഐഡി റീ-ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഇത് മെട്രാഷ്2 വിൽ ചെക്ക് ചെയ്യാം. തുടർന്ന്, ജോലി മാറാനുള്ള അപേക്ഷയുമായി മുന്നോട്ടു പോകാം.
ജോലി മാറാനുള്ള അപേക്ഷ കാൻസൽ ചെയ്യാമോ
അപേക്ഷ സമർപ്പിച്ച ശേഷം റിവ്യൂ ഘട്ടത്തിലുള്ള അപേക്ഷ അതേ വെബ്സൈറ്റിലെത്തി ഏത് നിമിഷവും കാൻസൽ ചെയ്യാം.
അതേസമയം, അപ്രൂവൽ ലഭിച്ചതിന് ശേഷമാണ് ഇത് എങ്കിൽ പുതിയ തൊഴിൽ കരാർ ഓതന്റിക്കേറ്റ് ചെയ്യപ്പെടുന്നതിന് മുൻപായിരിക്കണം കാൻസലേഷൻ. ഇതിനായി, കാൻസൽ ചെയ്യുന്നതിന്റെ കാരണം വിശദീകരിച്ച് ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് മുൻപാകെ ക്യൂഐഡി കോപ്പി, EC (employer change) നമ്പർ, ഫോണ് നമ്പർ എന്നിവ സഹിതം അറബി ഭാഷയിൽ എഴുതി, ഒപ്പോട് കൂടിയ ലെറ്റർ സമർപ്പിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j