ക്യാമ്പിംഗ് സീസൺ: കാരവൻ, ട്രെയിലർ ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളും സമയക്രമങ്ങളുമായി മന്ത്രാലയം

ഖത്തറിലെ വരാനിരിക്കുന്ന ക്യാമ്പിംഗ് സീസണിലെക്കുള്ള കാരവൻ, ട്രെയിലർ ട്രാൻസ്പോർട്ടിംഗ് എന്നിവയുടെ ഷെഡ്യൂൾ ആഭ്യന്തര മന്ത്രാലയം (MoI) പ്രഖ്യാപിച്ചു.

• ഞായർ മുതൽ ബുധൻ വരെ: രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
• വ്യാഴം മുതൽ ശനി വരെ: രാവിലെ 6 മുതൽ 12 വരെ

കാരവൻ ഉടമകളോടും ഡ്രൈവർമാരോടും സമയക്രമം പാലിക്കാനും റോഡിലെ ശരിയായ പാത ഉപയോഗിക്കാനും MoI അഭ്യർത്ഥിച്ചു. എല്ലാ സമയത്തും ഓവർടേക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

നേരത്തെ പ്രഖ്യാപിച്ചതുപോലെ, കാരവാനുകളിലും ട്രെയിലറുകളിലും പ്രവർത്തനക്ഷമമായ എക്‌സ്‌റ്റിംഗുഷർ, നിലവാരമുള്ള പിൻ (ചുവപ്പ്), സൈഡ് (മഞ്ഞ) റിഫ്‌ളക്ടറുകൾ, സുരക്ഷിതമായ ബ്രേക്കുകളും ടയറുകളും കൂടാതെ പ്രവർത്തനക്ഷമമായ പിൻ ലൈറ്റും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version