ദോഹ: ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് തടയാൻ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (ബലാദിയ) ജനറൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
ദോഹയിലെ വിവിധ പ്രദേശങ്ങളിൽ ട്രക്കുകളും ബസുകളും പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം അധികൃതർ കണ്ടെത്തി പരിശോധിച്ചു. ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർമാർ ആ പ്രദേശങ്ങളിലും നിയമം ലംഘിച്ച വാഹനങ്ങളിലും ബോധവൽക്കരണ പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.