ഖത്തർ മൻസൂറയിൽ ഏഴ് നില കെട്ടിടം തകർന്നു; ഒരു മരണം

ദോഹ: ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് ഏതാനും മീറ്റർ പിന്നിൽ മൻസൂറയിലെ ഏഴ് നില കെട്ടിടം ബുധനാഴ്ച രാവിലെ തകർന്നു. ഇത് വരെ ഒരു മരണം സ്ഥിരീകരിച്ചു. ഏഴിലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.

സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ് ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞിട്ടുണ്ട്.

https://qatarmalayalees.com/wp-content/uploads/2023/03/336111652_1830194854022393_7766911260584752804_n.mp4

രാവിലെ 8:18 ഓടെയാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കെട്ടിടത്തിൽ നിരവധി പാകിസ്ഥാനി, ഈജിപ്ഷ്യൻ, ഫിലിപ്പിനോ കുടുംബങ്ങളുണ്ടെന്നും പ്രദേശ വാസികൾ പറഞ്ഞു.

“കെട്ടിടത്തിന്റെ ഒരു ഭാഗം തൊട്ടടുത്തുള്ള മൂന്ന് നിലകളുള്ള കെട്ടിടത്തിലേക്ക് തകർന്നു വീഴുകയായിരുന്നു. പ്രദേശം മുഴുവൻ പോലീസ് വളഞ്ഞിരിക്കുന്നു, ആരെയും കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല” ദൃക്‌സാക്ഷികൾ പറഞ്ഞു.

പതിവായി അറ്റകുറ്റപ്പണികൾ നടക്കുന്ന കെട്ടിടമാണ് തകർന്നത്.

https://qatarmalayalees.com/wp-content/uploads/2023/03/336118652_3421237051490970_2429325188151424694_n.mp4

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version